കാസര്‍ഗോട്ടെ കോണ്‍ട്രാക്ടറുടെ ഏകമകള്‍; അമ്മ ഡ്രൈവിങ് സ്‌കൂള്‍ ഉടമ; നോര്‍ത്തിന്ത്യക്കാരനുമായി പ്രണയം; കുടുംബ വിളക്കിലെ ഇന്ദ്രജയായി എത്തിയ നടി അമൃതയെ അറിയാം

Malayalilife
 കാസര്‍ഗോട്ടെ കോണ്‍ട്രാക്ടറുടെ ഏകമകള്‍; അമ്മ ഡ്രൈവിങ് സ്‌കൂള്‍ ഉടമ; നോര്‍ത്തിന്ത്യക്കാരനുമായി പ്രണയം; കുടുംബ വിളക്കിലെ ഇന്ദ്രജയായി എത്തിയ നടി അമൃതയെ അറിയാം

കുടുംബവിളക്കിലെ ഇന്ദ്രജ എന്ന പേരു മാത്രം മതി സീരിയല്‍ നടി അമൃതാ എസ് ഗണേഷിനെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുവാന്‍. സിനിമയിലൂടെ സീരിയലിലെത്തി.. ഇപ്പോള്‍ സീരിയലുകളിലും യൂട്യൂബ് വീഡിയോകളിലും മിന്നി തിളങ്ങുന്ന താരം, അതോടൊപ്പം ചെറിയ യൂട്യൂബ് വിമര്‍ശനങ്ങള്‍ക്കും പാത്രമായെങ്കിലും യാതൊരു കുലുക്കവുമില്ലാതെ തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ് അമൃത. കുടുംബ വിളക്കില്‍ നിന്നും അമൃതാ നായര്‍ പിന്മാറിയതിനു പിന്നാലെയാണ് ഈ അമൃത പരമ്പരയിലേക്ക് എത്തിയത്. ഒരു അമൃത പോയാലെന്താ മറ്റൊരു ജഗജില്ലി അമൃത വന്നല്ലോ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

ശരിക്കും കാസര്‍ഗോഡുകാരിയാണ് അമൃതാ എസ് ഗണേഷ് എന്ന ഈ നടി. അച്ഛന്‍ കോണ്‍ട്രാക്ട് വര്‍ക്കറാണ്. അമ്മ സ്വന്തമായി ഡ്രൈവിംഗ് സ്‌കൂളും നടത്തുകയാണ്. ഗണേഷിന്റെയും ഭാര്യയുടേയും ഏകമകളായ അമൃതയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. തന്റെ മകളെ നാലു പേര്‍ അറിയണം എന്നതായിരുന്നു അച്ഛന്റെയും അമ്മയുടേയും ആഗ്രഹം. അമ്മയ്ക്കായിരുന്നു കൂടുതല്‍ ആഗ്രഹം. അതാണ് അമൃതയെ അഭിനേത്രിയാക്കി വളര്‍ത്താന്‍ വിത്തു പാകിയത്. അങ്ങനെയാണ് അച്ഛന്റെയും അമ്മയുടേയും സ്വപ്ന പൂര്‍ത്തീകരണത്തിന് അഭിനയം കരിയര്‍ ആക്കിയാലോ എന്ന ആലോചന വന്നത്.

ആ വഴി പിന്തുടര്‍ന്നപ്പോള്‍ ആല്‍ബങ്ങളില്‍ നായികയായി അഭിനയിക്കുകയായിരുന്നു ആദ്യം. ആ അഭിനയം പലര്‍ക്കും ഇഷ്ടമായതോടെയാണ് മുന്നോട്ടുള്ള വഴി തെളിഞ്ഞത്. അങ്ങനെ മോഡലിംഗും ചെയ്യവേയാണ് 2018ല്‍ കൈതോലചാത്തന്‍ എന്ന സിനിമ വഴി അഭിനയത്തിലേക്ക് പൂര്‍ണമായും കടക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം 2020ല്‍ തിങ്കള്‍ കലമാന്‍ എന്ന സീരിയലിലേക്കും എത്തി. അവിടെ നിന്നാണ് കുടുംബവിളക്കിലേക്ക് കോള്‍ വന്നത്. ആ സമയത്ത് മറ്റൊരു നടിയായിരുന്നു ആ വേഷം ചെയ്തിരുന്നത്. പകരക്കാരിയായി എത്തുമ്പോള്‍ പ്രേക്ഷകര്‍ അംഗീകരിക്കുമോ എന്ന പേടിയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്റെ പിന്തുണയോടെ ഡോ. ഇന്ദ്രജയെ അമൃത മിടുക്കിയാക്കിയപ്പോള്‍ അമൃതയെന്ന പേരു പോലും പ്രേക്ഷകര്‍ മറന്നുവെന്നതാണ് സത്യം.

കുടുംബവിളക്കിലേക്ക് അമൃതയെ വിളിച്ചപ്പോള്‍ ശരിക്കും കിളി പോയ അവസ്ഥയായിരുന്നു. പരമ്പരയുടെ ചിത്രീകരണം തുടങ്ങുകയാണെന്നറിഞ്ഞപ്പോഴും നല്ല ടെന്‍ഷനുണ്ടായിരുന്നു. തുടക്കക്കാരിയായ ഒരാള്‍ക്ക് ഏഷ്യാനെറ്റ് പരമ്പരയില്‍ അവസരം ലഭിക്കുകയെന്നത് വലിയ കാര്യമായാണ് അമൃത കണ്ടത്. എന്നാല്‍ നേരത്തെ ചെയ്തുവച്ച ആളേക്കാള്‍ മിടുക്കിയായാണ് ഇന്ദ്രജയായി അമൃത തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കവേ ഒരു സീരിയസ് പ്രണയവും ഉണ്ടായിരുന്നു അമൃതയ്ക്ക്. നോര്‍ത്തിന്ത്യനായിരുന്നു അദ്ദേഹം. നാലു വര്‍ഷം നീണ്ടുനിന്ന ആ പ്രണയം പക്ഷെ തകര്‍ച്ചയിലേക്ക് പോവുകയായിരുന്നു.

ഭയങ്കര പൊസസ്സീവായ ക്യാരക്ടറായിരുന്നു അയാളുടേത്. കരിയര്‍ ഓറിയന്റഡായി പോവുന്നതൊന്നും ആള്‍ക്ക് ഇഷ്ടമല്ലായിരുന്നു. വീട്ടിലും അയാളെ പരിചയപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ക്ക് അത്യാവശ്യം എല്ലാവര്‍ക്കും തന്നെ അമൃതയുടെ ഈ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ വൈകാതെ ആ പ്രണയം തകര്‍ന്നുപോവുകയായിരുന്നു. നിലവില്‍ 28 വയസുകാരിയായ അമൃത തന്റെ കരിയറിലാണ് ഏറെ ശ്രദ്ധിക്കുന്നത്.

amrutha s ganesh life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES