എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം; പോസ്റ്റിന്റെ താഴെ വന്ന കമന്റിന് മറുപടിയുമായി നടി സാധിക വേണുഗോപാൽ

Malayalilife
topbanner
എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം; പോസ്റ്റിന്റെ താഴെ വന്ന കമന്റിന് മറുപടിയുമായി നടി സാധിക വേണുഗോപാൽ

ഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിതമായിരുന്നു സാധികയെ എന്നാൽ പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് താരം. ഇടയ്ക്കൊക്കെ നല്ല അഭിപ്രായങ്ങളും ഓപ്പ മോശം അഭിപ്രായങ്ങളും കിട്ടാറുണ്ട്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ താഴെ വന്ന കമ്മെന്റുകളാണ് ശ്രദ്ധേയം. 

എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് കമന്റ് നൽകിയിരിക്കുന്നത്. ഇതിന് കൃത്യമായ മറുപടിയും നടി നൽകിയിട്ടുണ്ട്. നഷ്ടം ഒന്നുമില്ലല്ലോ എല്ലാം എന്റെ ചെലവിലല്ലേ? കഷ്ടപ്പെട്ട് ഇവിടെ നിൽക്കണ്ട എന്നും നടി മറുപടി നൽകിയിട്ടുണ്ട്. മറ്റൊരുത്ത ചെസ്റ്റിലെ ടാറ്റു കാണിക്കാൻ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ എന്നാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. നോട്ടം ഒന്ന് മുകളിലോട്ട് മാറ്റി പിടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അപ്പോൾ മനസ്സിലാകും ടാറ്റു കാണിക്കാനല്ല കുറച്ച് എക്സപ്രഷൻ കാണിക്കാനാണ് ശ്രമിച്ചതെന്ന്, കഷ്ടം എന്നും നടി മറുപടി നൽകി.

സീരിയലിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട്, കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. സിനിമ, സീരിയലിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. നിലവിൽ ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർമാജിക്കിൽ നടി എത്തുന്നുണ്ട്.

sadhika venugopal serial malayalam movie actress

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES