Latest News

നടന്‍ കെപിഎസി രാജേന്ദ്രന് ആദരാഞ്ജലികളുമായി സോഷ്യല്‍മീഡിയ;  ഉപ്പും മുളകും സീരിയലിലെ പടവലം കുട്ടന്‍പിള്ള ആയി എത്തിയ നടന്‍ അത്യാസന്ന നിലയില്‍ ചികിത്സയിലെന്ന് അടുത്ത വൃത്തങ്ങള്‍; നടന്റെ മരണ വാര്‍ത്തയും വ്യാജമാകുമ്പോള്‍

Malayalilife
നടന്‍ കെപിഎസി രാജേന്ദ്രന് ആദരാഞ്ജലികളുമായി സോഷ്യല്‍മീഡിയ;  ഉപ്പും മുളകും സീരിയലിലെ പടവലം കുട്ടന്‍പിള്ള ആയി എത്തിയ നടന്‍ അത്യാസന്ന നിലയില്‍ ചികിത്സയിലെന്ന് അടുത്ത വൃത്തങ്ങള്‍; നടന്റെ മരണ വാര്‍ത്തയും വ്യാജമാകുമ്പോള്‍

ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലുടെ പടവലം കുട്ടന്‍പിള്ള ആയി പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടന്‍ കെപിഎസി രാജേന്ദ്രന് ആദരാഞ്ജലികളുമായി ഇന്നലെ രാത്രി മുതല്‍ നിരവധി പേരാണ് സോഷ്യല്‍മീഡിയ വഴി കുറിപ്പ് പങ്ക് വക്കുന്നത്. നടന്റെ മരണവാര്‍ത്ത പരന്നതോടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കൃത്യമല്ലെന്നും രാജേന്ദ്രന്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണെന്നും അടുത്ത വൃ്ത്തങ്ങളും അറിയിച്ചിരിക്കുകയാണ്.

പരമ്പരയില്‍ ഒപ്പം അഭിനയിക്കുന്ന കേശു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്‍സാബിത്ത് തന്നെയാണ് സത്യം വെളിപ്പെടുത്തിയത്.  രാജേന്ദ്രന്‍ നായര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ മരണം സംഭവിച്ചിട്ടില്ല. അദ്ദേഹത്തിന്റെ തന്റെ ഫേസ്ബുക്ക് പേജില്‍ മക്കളാരാണോ ഇട്ട കുറിപ്പ് ഷെയര്‍ ചെയ്യുകയായിരുന്നു കേശു. ആ കുറിപ്പ് ഇങ്ങനെയാണ്: പ്രിയ സുഹൃത്തുക്കള്‍ അറിയാന്‍, Kpac രാജേന്ദ്രന്‍ മരണപെട്ടിട്ടില്ല അത്യാസന്ന നിലയില്‍ ഹോസ്പിറ്റലില്‍ ആണ്, ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ കൃത്യമല്ല. എന്നാണ് കുറിപ്പ്.

നാടക മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു താരംകെ പി എ സി, സൂര്യ സോമ, ചങ്ങനാശ്ശേരി ഗീഥാ ആര്‍ട്ട്സ് ക്ലബ്ബ് തുടങ്ങിയ പ്രശസ്ത നാടക സമിതികള്‍ ഉള്‍പ്പെടെ പല സമിതികളില്‍,വിവിധ തലമുറകളില്‍പ്പെട്ട വിഖ്യാത നാടക പ്രതിഭകളായ തോപ്പില്‍ ഭാസി, പി ജെ ആന്റണി, എസ് എല്‍ പുരം സദാനന്ദന്‍,കെ ടി മുഹമ്മദ്, ഓ മാധവന്‍, തിലകന്‍, കെ എം ധര്‍മ്മന്‍, നെല്‍സന്‍ ഫെര്‍ണാണ്ടസ്, എന്‍ ബി ത്രിവിക്രമന്‍ പിള്ള, പ്രമോദ് പയ്യന്നൂര്‍, രാജീവന്‍ മമ്മിളി, മനോജ് നാരായണന്‍ തുടങ്ങിയവരുടെയെല്ലാം സംവിധാനത്തിന്‍ കീഴില്‍ അഭിനയിച്ചിട്ടുള്ള ഏക നടനാണ്.

അമ്പത് വര്‍ഷത്തോളം നാടകത്തില്‍ നിറസാന്നിധ്യമായിരുന്ന നടനെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയത്ഉപ്പും മുളകും എന്ന സീരിയലിലെ പടവലം കുട്ടന്‍പിള്ള എന്ന കഥാപാത്രമാണ്.വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലു വര്‍ഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുന്ന സീരിയലാണ് 'ഉപ്പും മുളകും'നിത്യജീവിതത്തില്‍ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് 'ഉപ്പും മുളകും' എന്ന സീരിയല്‍ ചെയ്യുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രന്‍ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. നീലുവിന്റെ മാതാപിതാക്കളാണ് കുട്ടന്‍ പിള്ളയും ഭവാനിയമ്മയും.റിഷി എസ് കുമാര്‍, ജൂഹി റുസ്തഗി, അല്‍സാബിത്ത്, ശിവാനി മേനോന്‍, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയന്‍ വിഷ്ണുവിനും ലെച്ചുവിനും മുതല്‍ 'ഉപ്പും' മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണ് ഉള്ളത്.

uppum mulakum actor kpac rajendran passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES