സ്ത്രീധനത്തിന്റെ പേരില്‍ എത്രയൊക്കെ സ്ത്രീകള്‍ മരിച്ചാലും ഒരിക്കലും ഈ ദുഷിച്ച ആചാരം മാറാന്‍ പോകുന്നില്ല. ഇന്നത്തെ കാലത്ത് ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാം സഹിച്ച് നില്‍ക്കുന്നത് വളരെ കുറവാണ്. പ്രത്യേകിച്ച് അവള്‍ക്ക് ഒരു ജോലി കൂടി ഉണ്ടെങ്കില്‍. ഒരു പരിധിയില്‍ കൂടുതല്‍ ഒരു സ്ത്രീയും എല്ലാം സഹിച്ച് നില്‍ക്കില്ല. എന്നാല്‍ ചിലര്‍ അവിടെ കുടുങ്ങി പോകുന്നവരുണ്ട്. അങ്ങനെയുള്ളവര്‍ അവസാനമായി തിരഞ്ഞെടുക്കുന്ന ഒരു പോംവഴിയാണ് ആത്മഹത്യ എന്നത്. വിപഞ്ചികയും അങ്ങനെയൊരാളാണ്. ഭര്‍ത്താവിന്റെ പീഡനത്തില്‍ പെട്ട് പോയവള്‍.
മരണത്തിന് മുന്‍പ് വിപഞ്ചിക എന്തെല്ലാം സഹിച്ചു എന്നതിന്റെ തെളിവായി ഒരു ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നിരുന്നു. ഇതിലൂടെയാണ് വിപഞ്ചിക എത്രമാത്രം പീഡനത്തിലൂടെയാണ് കടന്ന് പോയത് എന്ന് എല്ലാവരും അറിയുന്നത്. അവള്‍ അനുഭവിച്ച പീഡനങ്ങള്‍ ഒന്നും തന്നെ ആരോടും പറഞ്ഞതും ഇല്ല. പറഞ്ഞിട്ടും കാര്യം ഒന്നും ഉണ്ടാകില്ല എന്ന് അവള്‍ക്ക് തോന്നിക്കാണും. കുഞ്ഞിനെ ഓര്‍ത്ത് മാത്രമാണ് വിപഞ്ചിക ഇത്രയും നാള്‍ ഒരുപക്ഷേ ജീവിച്ചിരുന്നത് തന്നെ. ഈ സംഭവത്തില്‍ ഭര്‍ത്താവ് നിതീഷാണ് ഒന്നാം പ്രതി. സഹോദരി നീതുവും അച്ഛനും രണ്ടാം പ്രതിയാകും.
നീതുവിനെക്കാള്‍ തന്നെ കൂടുതല്‍ സൗന്ദര്യമുണ്ടെന്ന് പറഞ്ഞു ഭാര്യയുടെ മുഖം വികൃതമാക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചത്. ഇതിനായി അവളുടെ മുടി ബലമായി മുറിച്ച് അവളെ മാനസികമായി വേദനിപ്പിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ ഭര്‍ത്താവ് നിരന്തരം അക്രമിക്കുകയും വിവാഹമോചനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവളെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നതിന് പുറമേ, അവളോട് വിവാഹമോചനത്തിന് സമ്മതിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് നിതീഷ് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിപഞ്ചികയ്ക്ക് അതിന് താല്‍പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിതീഷിനെ ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മൂന്നു പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നല്‍കും. 17നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതിനാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റെ പീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇതു നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിനു മുന്നേ തന്നെ അതെല്ലാം വിപഞ്ചികയുടെ സഹോദരന്റെ ഭാര്യ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തു വച്ചിരുന്നു.