Latest News

ലേഡീസ് ഇന്നര്‍വെയര്‍ ധരിക്കും; സ്ത്രൈണ ഭാവത്തില്‍ സെല്‍ഫി; വീഡിയോകള്‍ കണ്ട് അത് ബെഡില്‍ വേണമെന്ന് പറയും; വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള ആള്‍; തെളിവായി ചിത്രങ്ങള്‍ പുറത്ത്‌

Malayalilife
ലേഡീസ് ഇന്നര്‍വെയര്‍ ധരിക്കും; സ്ത്രൈണ ഭാവത്തില്‍ സെല്‍ഫി; വീഡിയോകള്‍ കണ്ട് അത് ബെഡില്‍ വേണമെന്ന് പറയും; വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള ആള്‍; തെളിവായി ചിത്രങ്ങള്‍ പുറത്ത്‌

ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് അനുഭവിക്കേണ്ടിവന്നേക്കാവുന്ന എല്ലാ തരത്തിലുള്ള മാനസികവും ശാരീരകവുമായ പീഡനങ്ങളിലൂടെ കടന്ന് പോയ പെണ്‍കുട്ടിയായിരുന്നു വിപഞ്ചിക. ശാരീരികമായ പീഡനങ്ങള്‍ മുതല്‍ മനസ്സ് തളര്ത്തുന്ന ലൈംഗിക വൈകൃതങ്ങള്‍ വരെ അവള്‍ക്കെതിരെ അവളുടെ ഭര്‍ത്താവ് ചെയ്തു. എല്ലാം അര്‍ത്ഥത്തിലും മടുത്ത് തുടങ്ങിയിടത്താണ് വിപഞ്ചികയും കുഞ്ഞും ആത്മഹത്യ ചെയ്യുന്നത്. അവള്‍ ഭര്‍തൃവീട്ടില്‍ അനുഭവിച്ച പീഡനങ്ങളുടെയും ഭര്‍ത്താവ് നിതീഷിന് ഉണ്ടായിരുന്ന വൈകൃതത്തിന്റെയും കൂടുതല്‍ കഥകള്‍ ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന നിതീഷിന്റെ ചിത്രം സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. ലേഡീസിനുള്ള ഇന്നര്‍വെയര്‍ ധരിച്ച നിലയിലുള്ള, ചിലര്‍ക്ക് വൈകൃതപരമായി തോന്നാവുന്ന ആ ചിത്രങ്ങള്‍ അവന്റെ മാനസിക നിലയും വഴിതെറ്റിയ പെരുമാറ്റവും വ്യക്തമാക്കുന്നവയാണ്. ആ വ്യക്തിയുടെ മാനസികാരോഗ്യത്തെക്കുറിച്ചും പെരുമാറ്റശൈലിക്കുറിച്ചും കാര്യമായ സംശയങ്ങള്‍ ഉയര്‍ത്തുന്ന തരത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലാണ് ചിത്രം പ്രചരിക്കുന്നത്. എന്ന പേരില്‍ നിതീഷിന്റെ ചിത്രം പ്രചരിക്കുന്നുണ്ട്.

ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണെന്ന് വിപഞ്ചിക കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല. വിപഞ്ചികയെ ഒന്ന് പുറത്ത് കൊണ്ടുപോകുക പോലും ചെയ്യാറുണ്ടായിരുന്നില്ല നിതീഷ്. ഇതെല്ലാം തന്റെ കത്തില്‍ വിപഞ്ചിക പറഞ്ഞിട്ടുണ്ട്. എപ്പോഴും സഹോദരിക്കും അവരുടെ മക്കള്‍ക്കുമാണ് പ്രാധാന്യം നല്‍കിയിരുന്നത്. ഭക്ഷണം കഴിക്കാന്‍ പോലും ഭര്‍ത്താവ് സമ്മതിക്കുന്നില്ലെന്നും നല്ല സ്ഥാപനത്തില്‍ ജോലിയുണ്ടായിട്ടും ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനും ലൈംഗിക ചൂഷണത്തിനും വിധേയയായെന്നും വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഇതിനുമപ്പുറം അമ്മായിയപ്പനും വിപഞ്ചികയെ ലൈംഗികമായി ഉപദ്രവിച്ചെന്നു വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളും ഡയറിക്കുറിപ്പിലുണ്ട്.

ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്നു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ നടന്ന കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍പ്പോലും നിതീഷ് പങ്കെടുത്തിരുന്നില്ല. എന്നെങ്കിലും നിതീഷ് തന്നെയും കുഞ്ഞിനെയും സ്‌നേഹിക്കുമെന്ന പ്രതീക്ഷയിലാണ് ഇത്രയും നാള്‍ ജീവിച്ചതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നു.

അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍ത്താവിന്റെ ക്രൂരപീഡനത്തെ തുടര്‍ന്നാണു വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ  ഷൈലജ നല്‍കിയ പരാതിയില്‍ കുണ്ടറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിതീഷിനെ ഒന്നാം പ്രതിയായും ഇയാളുടെ സഹോദരി നീതുവിനെ രണ്ടും പിതാവ് മോഹനനെ മൂന്നും പ്രതികളായും ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. മൂന്നു പേരും ഇപ്പോള്‍ ഷാര്‍ജയിലാണ്. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഷൈലജയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുമെന്നു പൊലീസ് പറഞ്ഞു.

മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനും നാട്ടിലേക്കു കൊണ്ടുപോകുന്നതിനുമായി ഇന്ന് അപേക്ഷ നല്‍കും. 17നു നാട്ടിലെത്തിക്കാനാവുമെന്നാണു പ്രതീക്ഷയെന്നു ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ഒന്‍പതിനാണു വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിതീഷിന്റെ പീഡനത്തെ തുടര്‍ന്നാണു ജീവനൊടുക്കുന്നതെന്നു കാണിച്ചു വിപഞ്ചിക സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം ഇതു നീക്കം ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതിനു മുന്നേ തന്നെ അതെല്ലാം വിപഞ്ചികയുടെ സഹോദരന്റെ ഭാര്യ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്തു വച്ചിരുന്നു.

vipanchika husband nitish character

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES