പെണ്മക്കളില്ലാത്ത കുടുംബത്തില്‍ കാത്തിരുന്ന് ജനിച്ച കണ്മണി; അവളെ എല്ലാവരും സ്നേഹിച്ചതും ലാളിച്ചതും അമ്മയ്ക്ക് ഇഷ്ടമായില്ല; മകളെ എറിഞ്ഞുകൊന്നത് ഭര്‍തൃകുടുംബത്തിന്റെ കണ്ണീര് കാണാന്‍; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കല്യാണിയുടെ അമ്മ സന്ധ്യ

Malayalilife
പെണ്മക്കളില്ലാത്ത കുടുംബത്തില്‍ കാത്തിരുന്ന് ജനിച്ച കണ്മണി; അവളെ എല്ലാവരും സ്നേഹിച്ചതും ലാളിച്ചതും അമ്മയ്ക്ക് ഇഷ്ടമായില്ല; മകളെ എറിഞ്ഞുകൊന്നത് ഭര്‍തൃകുടുംബത്തിന്റെ കണ്ണീര് കാണാന്‍; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കല്യാണിയുടെ അമ്മ സന്ധ്യ

സ്വന്തം മകളെ അങ്കണവാടിയില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി അമ്മ ചാലക്കുടിപ്പുഴയില്‍ എറിഞ്ഞ വാര്‍ത്ത കേട്ട ഞെട്ടലിലാണ് കേരളം. എറണാകുളം തിരുവാങ്കുളത്തെ മൂന്നുവയസ്സുകാരി കല്യാണിയെയാണ് അമ്മ സന്ധ്യ പുഴയിലെറിഞ്ഞുകൊന്നത്. സംഭവത്തില്‍ സന്ധ്യക്കെതിരേ ചെങ്ങമനാട് പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം. കല്യാണിയില്ലാതെ അമ്മ സന്ധ്യ വീട്ടിലെത്തിയതോടെ കാര്യം തിരക്കിയപ്പോഴാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞ വിവരമറിയുന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.20-ഓടെ മൂഴിക്കുളം പാലത്തിന്റെ മൂന്നാമത്തെ കാലിന്റെ പരിസരത്ത് മണലില്‍ പതിഞ്ഞുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സന്ധ്യയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും പീഡനം ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നുമാണ് പുറത്ത് വരുന്നത്. ഇപ്പോള്‍ കൊലപാതകത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സന്ധ്യ എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സന്ധ്യയുടെ ഭര്‍ത്താവ് സുഭാഷിന്റെ വീട്ടില്‍ കൂടുതലും ആണ്‍മക്കളാണ് ഉള്ളത്. അവിടെ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കല്യാണി ജനിച്ചപ്പോള്‍ മുതല്‍ അവര്‍ക്ക് ഒരു പെണ്‍കുട്ടിയെ കിട്ടിയതിന്റെ സന്തോഷമായിരുന്നു. മറ്റാരെക്കാളും എന്തിനെക്കാളും സുഭാഷ് കല്യാണിയെ സ്നേഹിച്ചിരുന്നു.

കല്യണി ആ വീട്ടുകാരുടെ ഒക്കെ കണ്ണിലുണ്ണിയായിരുന്നു. എല്ലാവരും കല്യാണിയെ വളരെ സ്നേഹിച്ചിരുന്നു. ആ വീട്ടുകാരുടെയെല്ലാം സ്നേഹവും ഏറ്റാണ് കല്യാണ വളര്‍ന്നത്. പക്ഷേ ഭര്‍തൃമാതാവും ഭര്‍ത്താവും ചേര്‍ന്ന് കല്യാണിയെ സ്നേഹിക്കുന്നത് സ്വന്തം അമ്മയായ സന്ധ്യക്ക് ഇഷ്ടമില്ലായിരുന്നു. കല്യാണിയെ കൊഞ്ചിക്കുന്നതൊന്നും സന്ധ്യക്ക് ഒട്ടും സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. കുഞ്ഞിനെ മറ്റാരും സ്നേഹിക്കണ്ട് എന്ന് പറഞ്ഞ് സുഭാഷിന്റെ അമ്മയോട് എപ്പോഴും സന്ത്യ വഴക്കിടുമായിരുന്നു. സുഭാഷിന്റെ വീട്ടുകാരെ മൊത്തത്തില്‍ സങ്കടത്തിലാക്കുന്ന ഒരു കാര്യം ചെയ്യണം എന്ന് സന്ധ്യ വിചാരിക്കുകയാണ്. അപ്പോഴാണ് കല്യാണി ഇല്ലാതായാല്‍ സുഭാഷിന്റെ കുടുംബം ഒന്നടങ്കം വിഷമിക്കുമെന്ന് സന്ധ്യ വിചാരിച്ചു. അങ്ങനെ സന്ധ്യക്ക് മാനസിക വിജയം നേടാം എന്ന വിചാരിച്ചാണ് കുഞ്ഞിനെ കൊല്ലുന്നതിന് കാരണമായിരിക്കുന്നത്.

സുഭാഷിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്നും സന്ധ്യ ഒരുലക്ഷം രൂപയോളം വാങ്ങിയിരുന്നു. എന്നാല്‍ താന്‍ ഇത് അറിഞ്ഞിട്ടില്ലെന്നും പണം വാങ്ങിയതില്‍ കുടുംബത്തിന് യാതൊരു പങ്കുവില്ലെന്നും പറഞ്ഞ് സുഭാഷ് സന്ധ്യയുടെ വീട്ടില്‍ വിളിക്കുകയും ചെയ്തിരുന്നു. ഇതും സന്ധ്യക്ക് സുഭാഷിനോടും വീട്ടുകാരോടുമുള്ള പക വര്‍ദ്ധിക്കുന്നതിന് കാരണമായി. എന്തിനാണ് ഈ പണം വാങ്ങിയതെന്നും ചിലവഴിച്ചത് എങ്ങനെയാണെന്നും ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല. സന്ധ്യ മകളെ എറിഞ്ഞ് കൊല്ലുകയായിരുന്നു. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പാലത്തിനടയിലെ പുഴയില്‍ നിന്ന് കല്യാണിയുടെ മൃതദേഹം ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്.

കല്യാണിയുടെ മൃതദേഹം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം മൂന്നരയോടെ മറ്റക്കുഴി കിഴിപ്പിള്ളിലെ അച്ഛന്റെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ഒരുനോക്ക് കാണാന്‍ അവസാനമായി തടിച്ചുകൂടിയത് നിരവധി പേരാണ്.  കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട പലരും വിങ്ങിപ്പൊട്ടി. അങ്കണവാടിയില്‍നിന്നു കൂട്ടിക്കൊണ്ടുപോയാണ് അമ്മ സന്ധ്യ കല്യാണിയെ പുഴയിലേക്ക് തള്ളിയിട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റിലായ സന്ധ്യയെ, 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാക്കനാട് വനിതാ ജയിലിലേക്ക് മാറ്റി.

why sandhya killed kalyani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES