കുഞ്ഞ് കല്യാണിക്ക് അച്ഛന്‍ വാങ്ങിവെച്ച ജീന്‍സും ഷര്‍ട്ടും തൊപ്പിയും സമ്മാനിച്ചു; അലമുറയിട്ട് കരഞ്ഞ് കൂട്ടുകാര്‍; ഓടിക്കളിച്ച മുറ്റത്ത് തണുത്തുമരവിച്ച് കല്യാണിമോള്‍; അമ്മയുടെ ക്രൂരതയില്ലാത്ത ലോകത്തേക്ക് കല്യാണിയുടെ അന്ത്യയാത്ര

Malayalilife
കുഞ്ഞ് കല്യാണിക്ക് അച്ഛന്‍ വാങ്ങിവെച്ച ജീന്‍സും ഷര്‍ട്ടും തൊപ്പിയും സമ്മാനിച്ചു; അലമുറയിട്ട് കരഞ്ഞ് കൂട്ടുകാര്‍; ഓടിക്കളിച്ച മുറ്റത്ത് തണുത്തുമരവിച്ച് കല്യാണിമോള്‍;  അമ്മയുടെ ക്രൂരതയില്ലാത്ത ലോകത്തേക്ക് കല്യാണിയുടെ അന്ത്യയാത്ര

ഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത പുറത്ത് വന്നത്. മൂന്ന് വയസുകാരി കല്യാണി എന്ന കുട്ടി മരിച്ചു എന്ന വാര്‍ത്ത. സ്വന്തം അമ്മ കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊന്നതാണെന്നുള്ള വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളം അറിഞ്ഞത്. അവര്‍ എന്തിന് ഇത് ചെയ്തു എന്നതിന് ഇനിയും വ്യക്തമാകാത്ത കാര്യങ്ങള്‍ ഉണ്ട്. പേറ്റ് നോവറിഞ്ഞ് പ്രസവിച്ച ഒരു അമ്മയ്ക്കും സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ സാധിക്കില്ല എന്ന് പറയുന്നത് ഇപ്പോള്‍ വെറുതെയായിക്കൊണ്ടിരിക്കുന്ന കാര്യമാണ്. വീട്ടില്‍ എന്ത് പ്രശ്നമായാലും ആ കുരുന്ന എന്ത് പിഴച്ചു. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞ് കല്യാണിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് അച്ഛന്റെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നത്. വെള്ള പുതച്ചുകിടത്തിയ കുഞ്ഞുകല്യാണിയുടെ മൃതദേഹത്തിലേക്ക് അച്ഛന്‍ അവള്‍ക്കായി വാങ്ങിവെച്ച ജീന്‍സും ഷര്‍ട്ടും തൊപ്പിയും വച്ചപ്പോള്‍ കണ്ടുനിന്നവരെല്ലാം വിതുമ്പി. ഓടിക്കളിച്ച മുറ്റത്ത് തണുത്തുമരവിച്ച് കല്യാണിമോള്‍, ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആ കാഴ്ച്ച കണ്ടുനില്‍ക്കാനായില്ല. മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. കൂടിനിന്ന കൂട്ടുകാരെല്ലാം അലമുറയിട്ടു കരഞ്ഞു. ഒടുവില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരുവാണിയൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

അമ്മ സന്ധ്യയാണ് ഈ ക്രൂരമായ കൃത്യം ചെയ്തത്. കല്യാണിയേ മാത്രമല്ല അവളുടെ ചേട്ടനെയും സന്ധ്യ ഉപദ്രവിക്കാറുണ്ടായിരുന്നു. ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയും, ടോര്‍ച്ചുകൊണ്ട് തലക്കടിച്ചും പലപ്പോഴും കുട്ടികളെ കൊല്ലാന്‍ നോക്കിയിട്ടുമുണ്ട്. വല്ലാതെ അടിക്കുകയും കുട്ടികളോട് ദേഷ്യപ്പെടുകയും സന്ധ്യ ചെയ്തിരുന്നു. അങ്കണവാടിയില്‍ ഉച്ചയുറക്കം കഴിഞ്ഞ് പാല്‍ കുടിക്കുന്ന സമയത്താണ് സന്ധ്യ കുഞ്ഞിനെ തേടിയെത്തിത്തുന്നത്. അധ്യയനവര്‍ഷം കഴിഞ്ഞ് എല്‍കെജിയിലേക്ക് പോകാനുള്ള കുട്ടികള്‍ക്ക് യാത്രയയപ്പു നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു തിരുവാണിയൂര്‍ പഞ്ചായത്ത് പണിക്കരുപടി അങ്കണവാടി. 

സന്തോഷത്തോടെ പാലും ഗോതമ്പു ഉപ്പുമാവും ഒരു ലഡുവും കഴിച്ച ശേഷമാണ് കല്യാണിക്കുട്ടി അമ്മയ്ക്കൊപ്പം പോയത്. ഇന്നലെ മുഴുവന്‍ അവളുടെ വിയോഗത്തെത്തുടര്‍ന്ന് അങ്കണവാടി ഗേറ്റില്‍ ഒരു കറുത്ത കൊടി കാണാമായിരുന്നു. മാമല എസ്എന്‍എല്‍പി സ്‌കൂളില്‍ എല്‍കെജിയിലേക്ക് അഡ്മിഷന്‍ എടുത്തു പോകാന്‍ കാത്തിരിക്കുമ്പോഴാണ് ജീവനേകിയ അമ്മ തന്നെ ആ കുഞ്ഞുമോളുടെ ജീവനെടുത്തത്.  ഒടുവില്‍ കല്യാണിയെത്തി അമ്മയുടെ ക്രൂരതയില്ലാത്തലോകത്തേക്ക്...

ചെറുപ്പം മുതല്‍ക്കേ പഠനത്തില്‍ പുറകോട്ടായിരുന്ന സന്ധ്യയ്ക്ക് മറ്റു കുട്ടികളെ പോലെ പഠിപ്പിക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് അമ്മ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുജോലികള്‍ ചെയ്യുന്നതിനും പുറകോട്ടായിരുന്നു. ഭര്‍തൃവീട്ടില്‍ ചെന്നപ്പോള്‍ ഇതെല്ലാം പ്രശ്നമായി. ഇതേച്ചൊല്ലിയായിരുന്നു ഭൂരിഭാഗം ദിവസങ്ങളിലും സന്ധ്യയും ഭര്‍ത്താവും വഴക്കിട്ടിരുന്നത്. പലപ്പോഴും ഈ വഴക്കിടലുകളില്‍ സന്ധ്യയ്ക്ക് പെട്ടെന്ന് ദേഷ്യം വരികയും സ്ഥിതി വഷളാകുകയും ചെയ്തിട്ടുണ്ട്. ഇവര്‍ മൂത്ത ഒരു മകന്‍ കൂടിയുണ്ട്. രണ്ടാമത്തെ കുട്ടിയായിരുന്നു കല്യാണി.

kalyani funeral broke everyone

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES