Latest News

അപകടം പറ്റുന്നത് അമ്മയെ ജോലിക്ക് വിടാന്‍ പോയപ്പോള്‍; ബോധമില്ലാതെ മൂന്ന് ദിവസം ഐസിയുവില്‍; നെഞ്ചിന് താഴെ എന്താണ് സംഭിവിക്കുന്നത് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ; യദുവിന്റെയും ജ്യോതികയുടെയും ജീവിതത്തില്‍ സംഭവിച്ചത്

Malayalilife
അപകടം പറ്റുന്നത് അമ്മയെ ജോലിക്ക് വിടാന്‍ പോയപ്പോള്‍; ബോധമില്ലാതെ മൂന്ന് ദിവസം ഐസിയുവില്‍; നെഞ്ചിന് താഴെ എന്താണ് സംഭിവിക്കുന്നത് എന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ; യദുവിന്റെയും ജ്യോതികയുടെയും ജീവിതത്തില്‍ സംഭവിച്ചത്

യദുവും ജ്യോതികയും ഇന്ന് സോഷ്യല്‍ മീഡിയക്ക് അന്യരല്ല. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ആയ ജ്യോതികയേയും യദുവിനെയും പരിശുദ്ധ പ്രണയത്തിന്റെ പ്രതീകം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. യദുവും ജ്യോതികയും പ്രണയിക്കാന്‍ തുടങ്ങീട്ട് 7 വര്‍ഷമായി, സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ പരസ്പരം അറിയുന്നവര്‍. പിന്നീട് പ്രണയം ആയി മാറി. ഇവരുടെ ബന്ധം അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു. ജ്യോതികയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നു എന്നാല്‍ യദുവിന് ...ഈ അടുത്തിടെ ഉണ്ടായ ഒരു ആക്‌സിഡന്റില്‍ നട്ടെല്ലിന് ക്ഷതമേറ്റു . യദുവിന്റെ നെഞ്ചിന് താഴെ തളര്‍ന്നു...പക്ഷെ പ്രണയത്തില്‍ നിന്നും ജ്യോതിക പിന്മാറിയില്ല അതോടെ ഇരു വീട്ടുകാരും ഒരുമിച്ച് നിന്നു. ഇപ്പോള്‍ യദുവിന്റെ എല്ലാ കാര്യങ്ങളും നോക്കി കൂട്ടായി നില്‍ക്കുന്നത് ജ്യോതികയാണ്. ഇവരുടെ ജീവിതത്തില്‍ സംഭവിച്ചത് വല്ലാത്തൊരു ട്രാജെഡി തന്നെയായിരുന്നു.

അമ്മയെ ജോലിസ്ഥലത്ത് വിടാന്‍ പോകുന്ന സമയത്താണ് അപകടം. അവിടെ ഒരു റെയില്‍വേ ട്രാക്ക് ഉണ്ട്. അവിടെ നിന്നും ഒരു നൂറുമീറ്റര്‍ അകലെയാണ് അമ്മ ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ്. എന്നും അത് അടച്ചിടുന്നതാണ്. അമ്മ നടന്നാണ് അങ്ങോട്ടേക്ക് പോകുന്നത്. എന്നാല്‍ അന്ന് ഈ ട്രാക്ക് അടച്ചില്ല. അങ്ങനെ അവിടേക്ക് തിരിഞ്ഞ സമയം ഒരു വളവുണ്ട്. അവിടെ വച്ചാണ് അപകടം സംഭവിച്ചത്. വെളുപ്പിന് ആറുമണിക്കായിരുന്നു സംഭവം. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് സത്യത്തില്‍ ഇപ്പോളും മനസിലാകുന്നില്ല. അവിടെ നിന്നും ആക്‌സിഡന്റ് ആയ എന്നെ പുഷ്പഗിരിയിലേക്ക് ആക്കി. എങ്ങനെ കൊണ്ട് പോയി ആര് കൊണ്ടുപോയി എന്നൊന്നും അറിയില്ല.

ബോധം ഉണ്ട് പക്ഷേ ഓര്‍മ്മ ഇല്ല. എനിക്ക് സ്പൈനല്‍ കോഡ് ആണ് അപകടം പറ്റിയത്. അമ്മയ്ക്കും അപകടം പറ്റി,അമ്മ ഇപ്പോള്‍ റെഡി ആയി. എന്നെ പിന്നെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലിവര്‍ ഇഞ്ച്വറി ഉള്ളതുകൊണ്ട് ഓപ്പറേഷന്‍ ചെയ്യാന്‍ ആകുമായിരുന്നില്ല. റിസ്‌ക്ക് ഉള്ളതുകൊണ്ട് അവര്‍ സര്‍ജറി ചെയ്തില്ല. ഒരു മാസം അവിടെ കിടന്നു. ആദ്യ നാല് ദിവസം ഐസിയുവില്‍ ബോധമില്ലാതെ കിടന്നു. അവിടെ നല്ല ട്രീറ്റ്മെന്റ് കിട്ടി എങ്കിലും ചില സംഭവങ്ങള്‍ മറക്കാന്‍ ആകുന്നില്ല. എണീക്കാന്‍ പറ്റാതെയും വേദന അറിഞ്ഞും കിടന്നപ്പോള്‍ ഡോക്ടറോട് എനിക്ക് എന്താണ് പറ്റിയതെന്നും ചോദിക്കും. എന്നാല്‍ അവര്‍ മൈന്‍ഡ് ചെയ്യാതെ പോയ സിറ്റുവേഷന്‍ ഒക്കെ മനസ്സില്‍ നിന്നും മായുന്നില്ല.

നെഞ്ചിന് താഴെ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയാത്ത അവസ്ഥയില്‍ ആയിരുന്നു. അങ്ങനെ ഏകദേശം കുറേ നാളുകള്‍ കഴിഞ്ഞസമയത്താണ് സര്‍ജറി ചെയ്യുന്നത്. സര്‍ജറി കഴിഞ്ഞിറങ്ങിയപ്പോള്‍ ആണ് ഞാന്‍ ജ്യോതികയെ കാണുന്നത്. സര്‍ജറി കഴിഞ്ഞിറങ്ങിയ എനിക്ക് നേരെ കിടക്കാന്‍ ആകില്ല. സ്പൈനല്‍ ഭാഗത്താണ് സര്‍ജറി. അത്രയും ഭാഗം വേദന ഉണ്ടെന്ന് അറിയാന്‍ ആകും. അങ്ങനെ ഏറെ നാളുകള്‍.

ഈ അപകടം കഴിഞ്ഞു കുറേ നേരം യദുവിനെ വിളിക്കുന്നുണ്ട്. എടുക്കുന്നില്ല. അവസാനം എന്റെ ഒരു സുഹൃത്ത് ഇവനെ വിളിച്ചു. ഒരു അമ്മൂമ്മ ഫോണ്‍ എടുത്തു. അപകടം പറ്റിയതെന്ന് അറിഞ്ഞു. അങ്ങനെ യദുവിനെ തിരികെ വിളിച്ചു. കോട്ടയം ആശുപത്രിയിലേക്ക് കൊണ്ട് പോയി. പല്ലൊക്കെ പോയി എന്ന് പറഞ്ഞു. പെട്ടെന്ന്  അച്ഛനെ വിളിച്ചു വിവരം പറഞ്ഞു ഞങ്ങള്‍ രണ്ടാളും മെഡിക്കല്‍ കോളേജിലേക്ക് എത്തി. ഇവനെ കണ്ടു. എന്റെ കരച്ചില്‍ കണ്ടിട്ട് എനിയ്ക്ക് കുഴപ്പമൊന്നുമില്ല എന്നാണ് ഇത് പറയുന്നത്. വിശക്കുന്നുവെന്നും പറയുന്നു. പക്ഷേ ഫുഡ് കൊടുക്കാന്‍ ആകില്ല. പിന്നെ വൈകുന്നേരം ആയപ്പോഴേക്ക് ഐസിയുവിലേക്ക് മാറ്റി.

സ്പൈനലിന് പ്രശ്‌നം ആണെന്ന് അപ്പോഴേക്ക് അറിഞ്ഞു. എല്ലാവരും കരഞ്ഞുതീര്‍ത്ത ദിവസങ്ങള്‍. എല്ലാം കഴിഞ്ഞാണ് ഇടക്ക് ഒരു ആശുപത്രിയിലേക്ക് പോയത്. അവിടെ ആവശ്യമായ ഒരു ട്രീറ്റ്‌മെന്റും നടന്നില്ല. കുറെ പൈസ അവിടെ പോയി.ശരിക്കും അവിടെ പറ്റിക്കപ്പെട്ടു. നല്ല സമയം അവിടെ പോയി. പിന്നെയാണ് വെല്ലൂരിലേക്ക് പോകുന്നത്. അത് നല്ലൊരു തീരുമാനം ആയിരുന്നു. കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ് അവിടേക്ക് പോകുന്നത്. എന്റെ ദൈനം ദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ ആകുന്നത് അവിടെ പോയ ശേഷമാണ്. ഇപ്പോള്‍ ട്രീറ്റ്‌മെന്റ് ഒക്കെയായി മുന്നോട്ട് പോകുകാണ് യദുവും ജ്യോതികയും.

yadhu ammu life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES