'ചേച്ചിയുടെ ഭര്‍ത്താവ് എന്റെ സ്വകാര്യഭാഗം കാണണം എന്ന് പറയുന്നു;എന്താ വേണ്ടത്; മോശം കമന്റിനെതിരെ പ്രതികരിച്ച് അന്‍സിബ

Malayalilife
topbanner
  'ചേച്ചിയുടെ ഭര്‍ത്താവ് എന്റെ സ്വകാര്യഭാഗം കാണണം എന്ന് പറയുന്നു;എന്താ വേണ്ടത്; മോശം കമന്റിനെതിരെ പ്രതികരിച്ച് അന്‍സിബ

ജിത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അന്‍സിബ. അഞ്ചു എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർക്ക് താരം ഏറെ സുപരിചിതയത്. നടിയായും പാട്ടുകാരിയായും അവതാരികയായുമൊക്കെ  പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയാണ് താരം.  2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അൻസിബ പ്രവേശിക്കുന്നത്. എന്നാൽ ഇപ്പോൾ താരം  നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നുപറഞ്ഞ് അന്‍സിബ. തമിഴ് നടന്‍ ആര്യയുമായുള്ള ലൈവ് ചാറ്റിങിനിടയില്‍ ഉണ്ടായ സംഭവമാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുന്നത്.

ആര്യയ്ക്കൊപ്പം ലൈവ് വീഡിയോ ചെയ്യുന്നതിനിടെ ശരീരത്തിന്റെ ഭാഗം കാണിക്കാമോ എന്ന് ചോദിച്ച് ഒരാള്‍ കമന്റിട്ടു. എനിക്കറിയാം ആ കമന്റ് ആര്യയും കാണുന്നുണ്ടെന്ന്. ഞാന്‍ വല്ലാതെയായിപ്പോയി. എങ്ങനെയോ ആ ഷോ വൈന്റ് അപ് ചെയ്തു.’‘ഷോ കഴിഞ്ഞ് ഞാന്‍ മാറി ഇരുന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ ക്രൂ മൊത്തം വന്നു. അവര്‍ എന്താ പ്രശ്നം എന്ന് ചോദിക്കുകയും കമന്റിട്ടയാളെ കണ്ടുപിടിക്കുകയും ചെയ്തു. അയാളുടെ അക്കൗണ്ടില്‍ മൊബൈല്‍ നമ്പറുമുണ്ടായിരുന്നു അപ്പോള്‍ തന്നെ അയാളെ വിളിച്ച്, ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.’

 ‘ചേച്ചീ, ചേച്ചിയുടെ ഭര്‍ത്താവ് എന്റെ ഇന്ന ഭാഗം കാണണം എന്ന് പറയുന്നു…. എന്താ വേണ്ടത്? എന്ന് ചോദിച്ചു. ജീവിതത്തില്‍ ആദ്യമായിട്ടാണ് അയാള്‍ പറഞ്ഞ വാക്ക് ഞാന്‍ പരസ്യമായി ഉപയോഗിക്കുന്നത്. കൂടെ ഉണ്ടായിരുന്ന ക്രൂ മുഴുവന്‍ സപ്പോര്‍ട്ട് ചെയ്തു. അയാളുടെ ഭാര്യയെ വേദനിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാനത് പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ വല്ലാതെയായി. പക്ഷെ, ഭാര്യയും അവര്‍ക്കൊരു മകള്‍ ഉണ്ടെങ്കില്‍ ആ കുട്ടിയും അയാളുടെ അടുത്ത് സേഫ് അല്ലെന്ന് എനിക്ക് അറിയിക്കണം എന്നുണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെ വിളിച്ച് പറഞ്ഞത്’- അന്‍സിബ പറഞ്ഞു.

Actress Ansiba words about cyber bulling

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES