ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം; സൂപ്പർസ്റ്റാറിന്റെ മകൻ സ്വന്തമാക്കിയതും സൂപ്പർ സ്റ്റാറിനെ തന്നെ; എം ജയചന്ദ്രന്റെ വിജയരഹസ്യം ഇങ്ങനെ

Malayalilife
topbanner
ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം; സൂപ്പർസ്റ്റാറിന്റെ മകൻ സ്വന്തമാക്കിയതും സൂപ്പർ സ്റ്റാറിനെ തന്നെ; എം ജയചന്ദ്രന്റെ വിജയരഹസ്യം ഇങ്ങനെ

ലയാള സിനിമ ആസ്വാധർക്ക് ഏറെ സുപരിചിതനായ ഗായകനാണ് എം ജയചന്ദ്രൻ. നിരവധി ശ്രദ്ധേയമായ ഗാനങ്ങളാണ് മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. ഗായകൻ എന്നതിലുപരി സംഗീത സംവിധായകൻ , കമ്പോസർ എന്നി നിലകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. അതോടൊപ്പം തന്നെ ചില സിനിമകളിലൂടെ അഭിനയ മേഖലയിലും താരം തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. സംഗീതത്തിന്റെ മധുപാത്രം തുറന്നു ഹൃദയഹാരിയായ എത്രയോ ഗാനങ്ങൾ എം.ജയചന്ദ്രൻ മലയാളികൾക്ക് തന്നു. ഓരോ ഗാനങ്ങളും സംഗീതാസ്വാദകരുടെ മനസിലുണ്ട്. കൂടുതൽ കൂടുതൽ മികച്ച ഗാനങ്ങൾക്കായുള്ള ഈ സംഗീതസപര്യ അദ്ദേഹം തുടരുകയുമാണ്. എന്റെ ആഗ്രഹങ്ങൾ എല്ലാം സംഗീതവുമായി ബന്ധപ്പെട്ടതാണ്.

1971 ജൂൺ 14 നു മധുസൂദനൻ നായരുടേയും സുകുമാരിയുടേയും മകനായി തിരുവനന്തപുരത്താണ് ഗായകന്റെ  ജനനം. ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്ന ജയചന്ദ്രന്റെ  അച്ഛൻ മധുസൂദനൻ നായർ നല്ലൊരു ഗായകനും സംഗീതാസ്വാദകനുമായിരുന്നു.  നന്നേ ചെറുപ്പത്തിൽ തന്നെ എം ജയൻചന്ദ്രൻ  സംഗീതത്തോട് സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനനമെന്നുള്ളതു കൊണ്ട് തന്നെ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു.  അഞ്ചാം വയസ്സു മുതൽ കുട്ടൻ എന്ന് ഓമനപ്പേരുള്ള ജയചന്ദ്രൻ  സംഗീതം അഭ്യസിച്ചു തുടങ്ങി. മുല്ലമൂട് ഭാഗവതർ ഹരിഹര അയ്യർ ആയിരുന്നു  ജയചന്ദ്രന്റെ ആദ്യ ഗുരു. പിന്നീട് പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ ശിഷ്യനായി. അതിനു ശേഷമാണ് ബന്ധു കൂടിയായ നെയ്യാറ്റിൻകര എം കെ മോഹനചന്ദ്രനെ ഗുരുവായി സ്വീകരിച്ചു.  19 വർഷം കാലം അദ്ദേഹത്തിന്റെ കീഴിൽ  ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. അവിചാരിതമായി സണ്ണി വൽസലത്തെ പരിചയപ്പെടുകയും ആ പരിചയം അദ്ദേഹത്തിന്റെ കീഴിൽ പാശ്ചാത്യ സംഗീതം അഭ്യസിക്കുന്നതിൽ കലാശിക്കുകയും ചെയ്തു.

 വിൽസണ്‍ സിംഗിന്റെ കീഴിൽ ആ കാലത്ത് തന്നെ ജയചന്ദ്രൻ  ഓർഗൻ അഭ്യസിച്ചു. സ്കൂളിൽ പഠിച്ചിരുന്ന കാലത്തും  കലോത്സവങ്ങളിൽ ശാസ്ത്രീയ സംഗീത, ലളിത സംഗീത മത്സരങ്ങൾക്ക്  പങ്കെടുത്തു കൊണ്ട് തന്നെ സജീവമാകുകയും ചെയ്തിരുന്നു.  കേരളാ സർവ്വകലാശാലയിലെ മികച്ച ശാസ്ത്രീയ സംഗീത ഗായകനായി കോളേജിലും കലാരംഗത്ത് സജീവമായിരുന്ന ജയചന്ദ്രൻ 1987 മുതൽ 1990 വരെ തുടർച്ചയായി നാല് തവണ തിരഞ്ഞെടുക്കപ്പെട്ടു. പ്രീഡിഗ്രിക്കു പഠിക്കുന്ന വേളയിൽ തന്നെ  സർവകലാശാല ക്വയറുമായി ബന്ധപ്പെട്ട് എം ബി ശ്രീനിവാസനുമായി സഹകരിച്ചു പ്രവർത്തിച്ചു.   ജയചന്ദ്രനെ സംഗീത സംവിധാനത്തിലേക്ക് അദ്ദേഹവുമായുള്ള അടുപ്പം കൂടുതൽ അടുപ്പിച്ചു.  തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ എഞ്ചിനീയറിങ്ങ് പഠനം ആരംഭിച്ച ശേഷവും അദ്ദേഹം സംഗീതാഭ്യസനം തുടർന്നു.

 ആകാശവാണിയിൽ നിരവധി ഗാനങ്ങൾ ഗുരുനാഥനായ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് വഴി പാടുവാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു.  1992 ൽ ഇറങ്ങിയ വസുധ എന്ന ചിത്രത്തിൽ പാടുവാനുള്ള അവസരം ജയചന്ദ്രനെ തേടി എത്തി. അദ്ദേഹത്തിന്റെ അമ്മാവന്റെ സുഹൃത്തായിരുന്നു ആ ചിത്രം നിർമ്മിച്ചത്. പെരുമ്പാവൂർ സാറിന്റെ സംഗീതത്തിൽ താഴമ്പൂ കുടിലിന്റെ എന്ന് തുടങ്ങുന്ന ഗാനം ചിത്രയ്ക്കൊപ്പമാണ് അന്ന് ആലപിച്ചത്.  പിന്നീട് അഥർവ്വം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ പൂവായ് വിരിഞ്ഞൂ എന്ന ഗാനത്തിന്റെ തെലുങ്ക് വെർഷൻ ആലപിച്ചു. പിന്നാലെ മലയാള സിനിമ മേഖലയിലേക്കും ചുവട് വച്ച്.


2003 ൽ ഇറങ്ങിയ ബാലേട്ടൻ സൂപ്പർ ഹിറ്റാകുകയും അതിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റാകുകയും ചെയ്തതോടെ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി എം ജയചന്ദ്രൻ മാറി. ആ വർഷമിറങ്ങിയ ഗൗരീശങ്കരമെന്ന ചിത്രത്തിലെ കണ്ണിൽ മിന്നും എന്ന ഗാനത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടി എത്തി. നിറഞ്ഞ സംഗീതം, അത് സൃഷ്ടിക്കാനായി ഓരോ നിമിഷവും തോന്നലുകൾ ഉണ്ടാക്കണം ഭഗവാനെ എന്നാണ് ജയചന്ദ്രൻ ഒരുവേള തുറന്ന് പറഞ്ഞത്. മലയാള സിനിമ പിന്നണി ഗാനരംഗത്തേക്ക്
രാജലക്ഷ്മി, മഞ്ജരി, സിതാര, മൃദുല വാര്യർ, വൈക്കം വിജയലക്ഷ്മി, സുധീപ്, മധു ബാലകൃഷ്ണൻ, ശ്രേയക്കുട്ടി അങ്ങിനെ നിരവധി പുതിയ ഗായകരെ  അവതരിപ്പിക്കാനുള്ള ഭാഗ്യവും എം ജയചന്ദ്രന് ലഭിച്ചിട്ടുമുണ്ട്.

എന്റെ ആഗ്രഹങ്ങൾ എല്ലാം സംഗീതവുമായി ബന്ധപ്പെട്ടതാണ്. നിറഞ്ഞ സംഗീതം അത് ഉണ്ടാക്കാനായിട്ടു ഓരോ നിമിഷവും എനിക്ക് തോന്നലുകൾ ഉണ്ടാക്കണം ഭഗവാനെ എന്നാണ് എന്റെ പ്രാർത്ഥന. ഓരോ നിമിഷവും ആ പ്രാർത്ഥനയിലാണ് ഞാൻ ജീവിക്കുന്നത്. പക്ഷെ എന്തുകൊണ്ടോ എന്ന് അറിയില്ല. എന്തോ ഒരു അനുഗ്രഹം പോലെ ഞാൻ ഓർക്കുന്ന ഈണങ്ങൾ എനിക്ക് ഈശ്വരൻ തന്നിട്ടുണ്ട്.
ആ ഈണങ്ങൾ മുന്നോട്ടും തരണമേ ഭഗവാനെ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂ എന്ന് ഞാൻ മനസിലാക്കുന്നു. ഇതൊരു കമ്മ്യൂണിക്കേഷനാണ്. പരിമിതനായ ഞാൻ അനന്തമായതിനോട് ചെയ്യുന്ന പ്രാർത്ഥനയാണ് എനിക്ക് സംഗീതം എന്നും താരം ഒരുവേള തുറന്ന് പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രിയയാണ് ജയചന്ദ്രന്റെ  ഭാര്യ. നന്ദഗോപാൽ, കാർത്തിക് ഗോപാൽ എന്നിവരാണ് മക്കൾ.  പ്രിയ എംബിഎ യൂത്ത് ക്വയറിൽ പ്രിയ പാടാൻ വരുമ്പോഴാണ് ഞാൻ പ്രിയയെ കാണുന്നത്.പ്രിയ അന്നും സംഗീതരംഗത്തുണ്ട്. പ്രിയ എംഎ മ്യൂസിക് ചെയ്തയാളാണ്. ആ ഇഷ്ടമാണ് വിവാഹത്തിലേക്ക് വന്നത്.രണ്ടു കുടുംബങ്ങളും തമ്മിൽ ആലോചിച്ചുള്ള വിവാഹമായിരുന്നു.വിവാഹകാര്യത്തിൽ രണ്ടു കുടുംബങ്ങൾക്കും തമ്മിൽ എതിർപ്പ് ഉണ്ടായിരുന്നില്ല. കൃത്യമായ രീതിയിൽ കാര്യങ്ങൾ ഞങ്ങളുടെ കുടുംബങ്ങൾക്കിടയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്റെയും പ്രിയയുടെയും വിവാഹത്തിന്റെ കാര്യത്തിൽ ഒരെതിർപ്പും വന്നില്ല. ആലോചന തന്നെ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. പ്രിയ തിരുവനന്തപുരത്ത് മംഗല്യ കാറ്ററിങ്. മംഗല്യ ബേക്കറി, വെള്ളരിക്കാപ്പട്ടണം എന്ന പേരിൽ വെജിറ്റബിൾ സ്റ്റോർ എന്നിവ ചെയ്യുന്നുണ്ട്. 23  മത്തെ വയസ്സിലാണ് ജയചദ്രൻ വിവാഹിതനാകുന്നത്. സഹോദരൻ പ്രകാശ് ചന്ദ്രൻ മികച്ച ഒരു മൃദംഗവാദകനും സംഗീതാസ്വാദകനുമാണ്.


ജയചന്ദ്രന്റെ ജീവിതത്തിൽ 'അമ്മ ചെലുത്തിയ സ്വാധീനവും ഏറെയാണ്. അമ്മ ബോൺ ഫൈറ്റർ ആയിരുന്നു. ജന്മനാ തന്നെ പോരാടാനുള്ള ഒരു മനോഭാവം അമ്മയുടെ സ്വഭാവത്തിലും ജീവിതത്തിലും കലർന്നിരുന്നു. അമ്മ മലേഷ്യയിൽ ജനിച്ച് വളർന്ന ആളാണ്. ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോഴാണ്അമ്മ ഇന്ത്യയിൽ എത്തുന്നത്. അപ്പോഴേക്കും വിവാഹം തീരുമാനിക്കുകയും ചെയ്യും. അച്ഛൻ വളരെ ഓർത്തോഡോക്‌സ് ആയിരുന്നു. അതിൽ തന്നെ അമ്മയും അച്ഛനും തമ്മിൽ വൈരുധ്യം വന്നു. വൈദ്യുതി പോലും ഇല്ലാത്ത വീട്ടിലേക്കാണ് 'അമ്മ വിവാഹം കഴിച്ചു വരുന്നത്.

Singer m jayachandran victory life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES