ദിവ്യ ഉണ്ണി ചെറുപ്പം മുതല്‍ തനിക്ക് പാരയായിരുന്നു; ഒച്ചയും ബഹളവുവുമില്ലാത്ത ഗ്ലാമറസ്സല്ലാത്ത കുട്ടി; ദിവ്യ ഉണ്ണിയെക്കുറിച്ച് പറഞ്ഞ് രഞ്ജിനി ഹരിദാസ്‌

Malayalilife
 ദിവ്യ ഉണ്ണി ചെറുപ്പം മുതല്‍ തനിക്ക് പാരയായിരുന്നു; ഒച്ചയും ബഹളവുവുമില്ലാത്ത ഗ്ലാമറസ്സല്ലാത്ത കുട്ടി; ദിവ്യ ഉണ്ണിയെക്കുറിച്ച് പറഞ്ഞ് രഞ്ജിനി ഹരിദാസ്‌

 

ലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി.  സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കുടുംബ ജീവിതം നയിക്കുകയായിരുന്നു. അഭിനയത്തില്‍ നിന്നും പിന്മാറിയെങ്കിലും താരം നൃത്തത്തില്‍ സജീവമാണ്. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ദിവ്യ പിന്നീട് രണ്ടാമത് വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹത്തില്‍ രണ്ട് മക്കളാണ് താരത്തിന് ഉളളത്. രണ്ടാം വിവാഹത്തില്‍  താരത്തിന് മാസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് മൂന്നാമതും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. സോഷ്യല്‍ മീഡിയയില്‍  സജീവമായ താരം തന്റെ ചിത്രങ്ങളൊക്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്്ക്കാറുണ്ട്.

ഇപ്പോള്‍ ദിവ്യ ഉണ്ണിയെക്കുറിച്ച് പറയുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ ചെറുപ്പകാലത്തുളള അനുഭവമാണ് രഞ്ജിനി പങ്കുവച്ചത്.  ഇരുവരും ഒരുമിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഞ്ജിനിയുടെ വെളിപ്പെടുത്തല്‍.

സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ ദിവ്യയെ അറിയാമായിരുന്നു തനിക്കെന്ന് രഞ്ജിനി പറയുന്നു. ദിവ്യയുടെ കുടുംബം സ്ഥലം വിറ്റപ്പോള്‍ അത് വാങ്ങിച്ചായിരുന്നു ഞങ്ങള്‍ വീട് വെച്ചത്. അതിന് മുന്‍പ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. എല്ലായിടത്തും ദിവ്യയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു.എന്റെ കാര്യത്തിലാണെങ്കില്‍ ഡിസിപ്ലിന്‍ഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു. അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു.കോളേജില്‍ ദിവ്യ എന്റെ സീനിയറാണ്. അതിന് മുന്‍പ് നടന്ന മിസ് കേരള മത്സരം ഹോസറ്റ് ചെയ്തത് ദിവ്യയായിരുന്നു. ഇടയ്ക്ക് വെച്ച് ഞങ്ങള്‍ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാന്‍ഡ്മാര്‍ക്ക് രഞ്ജിനി പറഞ്ഞു.

anchor ranjini haridas says about divya unni

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES