നടന്‍ വിനായകന്‍ കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി മാറിയിരുന്നു. മദ്യപാനം മൂലം രോ?ഗാവസ്ഥയില്‍ ആയവര്‍ പോലും ഇപ്പോള്‍ പൊതുവേദിയില്‍ വന്ന് യുവാക്കാളെ ഉപദേശിക്കുകയാണെന്നായിരുന്നു വിനായകന്‍ കുറിപ്പില്‍ പറഞ്ഞത്. ഇപ്പോള്‍ ചര്‍ച്ചകള്‍ക്കിടെ നടന്‍ സലീം കുമാറിന്റെ മകന്‍ നടത്തിയ പ്രതികരണവും ശ്രദ്ധ നേടുകയാണ്.
സീനിയര്‍ നടന്മാര്‍ തന്നെ മാറ്റി നിര്‍ത്തിയപ്പോള്‍ നിന്റെ അച്ഛനാണ് ഒപ്പം നിന്നത് എന്നായിരുന്നു ഒരിക്കല്‍ തന്നെ കണ്ടപ്പോള്‍ വിനായകന്‍ പറഞ്ഞത്. ഇപ്പോള്‍ അതേ വ്യക്തിയാണ് അച്ഛനെ വിമര്‍ശിക്കുന്നതെന്ന് ചന്തു പറഞ്ഞു. ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്ബിലെ ഒരു പോസ്റ്റിന് മറുപടിയായാണ് ചന്തുവിന്റെ പ്രതികരണം.
വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ എന്നോട് പറഞ്ഞൊരു കാര്യമുണ്ട്. ഈ സീനിയര്‍ നടന്‍മാര്‍ എന്ന് പറയുന്നവരൊക്കെ എന്നെ മാറ്റിനിര്‍ത്തുമായിരുന്നെടാ..നിന്റെ അച്ഛനില്ലേ അയാള്‍ മാത്രമേ എന്നെ കൂടെ നിര്‍ത്തിയിട്ടുള്ളൂ. അതാണെടാ അയാളുടെ ക്വാളിറ്റി. ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്. ഡ്രഗ് എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരാളെ എത്രത്തോളം അത് ബാധിക്കുന്നുണ്ടെന്ന് മനസ്സിലാക്കണം. അയാള്‍ക്ക് ആര് എന്തെന്ന് പോലും മനസ്സിലാകുന്നില്ല', ചന്തു സലിം കുമാര്‍ കുറിച്ചു.
'അയാള്‍ ഇതുവരെ പോയിട്ടുള്ള പരിപാടികളെല്ലാം ഒന്നല്ലെങ്കില്‍ ബോധവത്ക്കരണ ക്ലാസുകള്‍, അല്ലെങ്കില്‍ സാമൂഹിക സമ്മേളനങ്ങള്‍. അവിടെ എല്ലാം അയാളെ കേള്‍ക്കാന്‍ വരുന്നവരോടാണ് അയാള്‍ സംസാരിക്കുന്നത്. അവിടെ എല്ലാം പോയിരുന്ന് എന്നെ പോലെ എല്ലാവരും കുടിച്ച് ലിവര്‍ സിറോസിസ് വരുത്തി വയ്ക്കുവെന്ന് പറയാന്‍ പറ്റില്ലല്ലോ. അനുഭവിക്കുന്നവര്‍ക്കല്ലേ അതിന്റെ ദൂഷ്യഫലങ്ങള്‍ അറിയാനും അത് പറഞ്ഞ് മനസ്സിലാക്കാനും പറ്റുകയുള്ളു. എന്നും ചന്തു കുറിച്ചു.
ഡ്രഗ്സിനെതിരെ പറയുന്നത് ക്രൈം ആണെന്ന് ഇതുവരെ അറിവില്ല. ഇവിടെ ഓരോ ആളുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തിരിച്ചു ജീവിതം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. വീട്ടില്‍ അമ്മയെയും പെങ്ങളെയും ഒക്കെ ആരെങ്കിലും കമന്റ് അടിച്ചാല്‍, കൊഴപ്പമില്ല ഭാഷ ഇച്ചിരി മോശം ആണെന്നെല്ലേ ഉള്ളു.. പ്രശ്നമാക്കണ്ട എന്ന് പറയുമായിരിക്കും അല്ലേ?' എന്നും ചന്തു ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് വിനായകന്‍ സലിം കുമാറിന്റെ പേര് പരാമര്‍ശിക്കാതെ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്.