തെലുങ്കില്‍ നാനിയുടെ നായികയാകാന്‍ ഒരുങ്ങി നസ്രിയ; താരം എത്തുന്ന ഗര്‍ഭിണിയുടെ വേഷത്തിലെന്ന് റിപ്പോര്‍ട്ട്

Malayalilife
തെലുങ്കില്‍ നാനിയുടെ നായികയാകാന്‍ ഒരുങ്ങി നസ്രിയ; താരം എത്തുന്ന ഗര്‍ഭിണിയുടെ വേഷത്തിലെന്ന് റിപ്പോര്‍ട്ട്

ബാലതാരമായി സിനിമയിലേക്ക് എത്തി പിന്നീട് മികച്ച കഥാപാത്രങ്ങളുമായി തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് നസ്രിയ. നടന്‍ ഫഹദ് ഫാസിലുമായുളള വിവാഹശേഷം അഭിനയത്തിലേക്ക് തിരികെയെത്തിയ നസ്രിയ മികച്ച കയ്യടിയാണ് സ്വന്തമാക്കിയത്. മടങ്ങി വരവില്‍ ഗ്ലാമറസ്സായും താരം എത്തി. മലയാളത്തിന് പുറമേ തമിഴിലും തിളങ്ങിയ താരം ഇപ്പോള്‍ തെലുങ്കിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നസ്രിയയുടെ തെലുങ്കിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നസ്രിയ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചതും. നാനി നായകനായിട്ടെത്തുന്ന തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. 'അന്റെ സുന്ദരനികി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. റോമാന്റിക് കോമഡിയായി ഒരുക്കുന്ന സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വലിയൊരു കഥ തന്നെ സംവിധായകന്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.

സുന്ദരം എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നാനി അവതരിപ്പിക്കുന്നത്. അങ്ങനെ നാനിയുടെ സുന്ദരം എന്ന കഥാപാത്രത്തില്‍ നിന്നും ഗര്‍ഭിണിയാകുന്ന പെണ്‍കുട്ടിയായിട്ടാണ് നസ്രിയ എത്തുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും നായകന്‍ നാനിയും ചേര്‍ന്ന് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സോഷ്യല്‍ മീഡിയ പേജിലൂടെ കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

നാനിയുടെ 28-ാം സിനിമയാണെന്നുള്ള പ്രത്യേകതയോടെ വരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2021 ലായിരിക്കും ആരംഭിക്കുക. ബ്രോചെവരെവരുറ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് വിവേക് ആത്രേയ. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള നസ്രിയയുടെ തെലുങ്ക് ചിത്രം കരിയറില്‍ വലിയൊരു വഴിത്തിരിവ് ആകുമോന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് നാനി. തെലുങ്കില്‍ രാജമൗലിയുടെ സംവിധാനത്തില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഈച്ചയുടെ മലയാളം റീമേക്കിലൂടയാണ് നാനി കേരളത്തില്‍ തരംഗം സൃഷ്ടിക്കുന്നത്. ഇപ്പോള്‍ നസ്രിയയുടെ നായകനാവുന്നു എന്ന വാര്‍ത്ത വലിയ സ്വീകാര്യതയാണ് നാനിയ്ക്ക് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


 

Read more topics: # nazriya,# movie in telugu
nazriya movie in telugu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES