'കൃഷ്ണനാമം പാടി പാടി...' എന്ന ആല്‍ബത്തിന് ശേഷം ജന്മാഷ്ടമിയ്ക്ക് മുന്‍പായി അനില്‍ ഫോട്ടോസ് ആന്‍ഡ് മ്യൂസിക്കിന്റെ ബാനറില്‍ പുതിയ ഒരു ഗാനം കൂടി 'വൃന്ദാവനത്തിലെ വാസുദേവാ...' യുട്യൂബില്‍ റിലീസ് ചെയ്തു. അശോക് കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കി മനോഹരമായി ആലപിച്ചിരിക്കുന്നത് ഷൈന്‍ വെങ്ങിട്ടാങ് ആണ്. കെ പി പ്രസാദിന്റെ സംവിധാനത്തില്‍ ജയകൃഷ്ണന്‍ റെഡ് മൂവീസ് ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിക്കുന്നത് പ്രശാന്തും, രശ്മി രജിയുമാണ്.
പ്രെഡ്യൂസര്‍ കെ അനില്‍കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ നിരഞ്ജന്‍ കെ പ്രസാദ്, ആര്‍ട് ആന്‍ഡ് മേക്കപ്പ് അജിത് പുതുപ്പള്ളി, ക്യാമറ അസോസിയേറ്റ് പ്രതീഷ്, പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ സോമശേഖരന്‍ എന്നിവരാണ്.