Latest News

ആദിപുരുഷിലെ 'ജയ് ശ്രീ റാം' ഓഡിയോ ക്ലിപ്പിന് മികച്ച പ്രതികരണം ; ബഹുഭാഷാ പതിപ്പുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍

Malayalilife
ആദിപുരുഷിലെ 'ജയ് ശ്രീ റാം' ഓഡിയോ ക്ലിപ്പിന് മികച്ച പ്രതികരണം ; ബഹുഭാഷാ പതിപ്പുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍

ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷനിലെ  'ജയ് ശ്രീ റാം' ഓഡിയോ ക്ലിപ്പിന് മികച്ച പ്രതികരണം. ഓഡിയോ ക്ലിപ്പിന്റെ ബഹുഭാഷാ പതിപ്പുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ ഓഡിയോ പ്ലാറ്റ്‌ഫോമുകളിലുടനീളം കമ്മന്റുകളുമായി എത്തിയിരിക്കുകയാണ്. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ആദിപുരുഷിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ശ്രീ ബജ്റംഗ് ബലിയുടെ പോസ്റ്ററിനൊപ്പം ലോഞ്ച് ചെയ്ത 60 സെക്കന്റുള്ള ജയ് ശ്രീ റാം ഓഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ എപ്പോഴാണ് ഓഡിയോ റിലീസ് ചെയ്യിക എന്ന ചോദ്യമാണ് ഇപ്പോള്‍ ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

2023-ല്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 2023 ജൂണ്‍ 16 ന് സിനിമ ആഗോളതലത്തില്‍ റിലീസ് ചെയ്യും. ടി- സീരിയസ്, റെട്രോഫൈല്‍  ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യന്‍ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്  എന്ന ത്രിഡി ചിത്രം.  ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും  ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവന്‍ ഗൗഡ ,    സംഗീത സംവിധാനം - രവി ബസ്രുര്‍ . എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുല്‍.  പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Read more topics: # ആദിപുരുഷ്
ADIPURUSH HAMUMAN POSTER and release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES