ആളുകളെ കാണുമ്പോള്‍ ഞാന്‍ അവരുടെ മതം നോക്കാറില്ല; ശ്രീകൃഷ്ണനോട്  വലിയ ആരാധനയാണ്; ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളില്‍ ഏറെ താല്‍പര്യം ശ്രീകൃഷ്ണനെ; വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ ഖാന്‍ 

Malayalilife
 ആളുകളെ കാണുമ്പോള്‍ ഞാന്‍ അവരുടെ മതം നോക്കാറില്ല; ശ്രീകൃഷ്ണനോട്  വലിയ ആരാധനയാണ്; ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളില്‍ ഏറെ താല്‍പര്യം ശ്രീകൃഷ്ണനെ; വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ ഖാന്‍ 

തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും ആത്മീയ ചായ്വുകളെയും കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞ് നടന്‍ ആമിര്‍ഖാന്‍. എല്ലാ വിശ്വാസങ്ങളെയും താന്‍ ആഴത്തില്‍ ബഹുമാനിക്കുന്നുണ്ടെന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്. 'ആളുകളെ കാണുമ്പോള്‍, അവരുടെ മതത്തെ ഞാന്‍ കാണുന്നില്ല. ആ വ്യക്തിയെ മാത്രമേ കാണുന്നുള്ളൂ. മതം വളരെ അപകടകരമായ ഒരു വിഷയമാണ്, ഞാന്‍ അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കാറില്ല. അത് ഓരോ വ്യക്തിക്കും വളരെ വ്യക്തിപരമായ കാര്യമാണ്. എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളെയും അവര്‍ പിന്തുടരുന്ന രീതികളെയും ഞാന്‍ ബഹുമാനിക്കുന്നു. ഗുരുനാനാക്കിന്റെ വചനങ്ങള്‍ എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്' -ആമിര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

തന്റെ ആത്മീയ വളര്‍ച്ചയുടെ ഭൂരിഭാഗവും രൂപപ്പെടുത്തിയതിന് ഗുരു സുചേത ഭട്ടാചാര്യക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ശ്രീകൃഷ്ണനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ആമിര്‍ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളില്‍ ഏറെ താല്‍പര്യമുള്ള കാര്യമാണ് ശ്രീകൃഷ്ണനെ അവതരിപ്പിക്കുകയെന്നത്. ശ്രീകൃഷ്ണന്‍ ചെലുത്തിയ സ്വാധീനം വിശദീകരിക്കാന്‍ വളരെ പ്രയാസമാണ്. അദ്ദേഹത്തിന്റെ കഥകള്‍ നമ്മെ എന്തു പഠിപ്പിച്ചാലും, ഭഗവദ്ഗീത അദ്ദേഹത്തെക്കുറിച്ച് നമ്മോട് പറയുന്നത് വളരെ ആഴത്തിലുള്ള ഒരു തത്വചിന്തയാണ്. അദ്ദേഹം വളരെ പൂര്‍ണനായ വ്യക്തിയാണ്. ഇതാണ് തനിക്ക് അദ്ദേഹത്തെക്കുറിച്ച് തോന്നുന്നത് എന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. 

ശ്രീകൃഷ്ണനെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും അത് സാധ്യമാകുമോ എന്ന് നോക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരാണ ഇതിഹാസമായ മഹാഭാരതം ബിഗ് സ്‌ക്രീനില്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് സംസാരിച്ചിട്ടുള്ള ആമിര്‍, ഉടന്‍ തന്നെ അതിന്റെ ജോലികള്‍ ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ആമിറിന്റെ പുതിയ ചിത്രമായ സീതാരേ സമീന്‍ പര്‍ ബോക്സ് ഓഫിസില്‍ തരംഗം സൃഷ്ടിക്കുകയാണ്. ജൂണ്‍ 20ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം ബോക്സ് ഓഫിസില്‍ 122 കോടി രൂപ നേടി.

 

Read more topics: # ആമിര്‍ഖാന്‍
Aamir Khan on his religion

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES