സാജു നവോദയ(പാഷാണം ഷാജി),രഞ്ജിനി ജോര്‍ജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍'. ചിത്രത്തിന്റെ ട്രെയിലര്‍ സിനിഹോപ്‌സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, സോണിയല്‍ വര്‍ഗ്ഗീസ്, റോബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ ചിത്രം, നവംബര്‍ ആദ്യ വാരത്തില്‍ റിലീസിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. റൊമാന്റിക് ത്രില്ലര്‍ സ്വഭാവത്തില്ലുള്ള ചിത്രത്തിന്റെ കഥ ബിന്ദു എന്‍ കെ പയ്യന്നൂര്‍ ആണ്. തിരക്കഥ സംഭാഷണം സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍ ആണ്. ഹൈസിന്‍ ഗ്ലോബല്‍ വെന്‍ചേഴ്‌സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിജോ ഭാവചിത്രയാണ്. ഷിമോള്‍ ആന്റണിയാണ് സഹനിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ചാവക്കാടന്‍ ഫിലിംസ്, എഡിറ്റര്‍: വൈശാഖ് രാജന്‍, സംഗീതം & പശ്ചാത്തല സംഗീതം: ബിമല്‍ പങ്കജ്, ഗാനരചന: ഫ്രാന്‍സിസ് ജിജോ, വത്സലകുമാരി ടി ചാരുമൂട്, പ്രൊജക്റ്റ് ഡിസൈനര്‍: ബോണി അസ്സനാര്‍, കല: ഷെരീഫ് CKDN, മേയ്ക്കപ്പ്: മായ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി, അസോസിയേറ്റ്: വിഷ്ണു വിജയ് റൂബി, രാമപ്രസാദ്, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനെര്‍: ഷജീര്‍ അഴീക്കോട്, ഫിനാന്‍സ് കണ്‍ട്രോളര്‍: ജയകുമാര്‍ കെ.വി ആചാരി, ഡി.ഐ: ഷാന്‍ ആഷിഫ്, സ്റ്റില്‍സ്: പ്രശാന്ത് ഐ ഐഡിയ, മാര്‍ക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷന്‍സ് & ബി.സി ക്രിയേറ്റീവ്‌സ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, ഡിസൈന്‍സ്: മാജിക് മൊമന്റസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍