ടെലിവിഷന്‍ രംഗത്തും ബിഗ് സ്‌ക്രീനിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ നടനാണ് സാജു നവോദയ. രശ്മി എന്നാണ് സാജു നവോദയയുടെ ഭാര്യയുടെ പേര്. ഒരു പക്ഷേ ഈ പേരിനെക്കാള്‍ പാഷാണം ഷാജി എന്ന് പറഞ്ഞാലാകും ഭൂരിഭാഗം പേര്‍ക്കും അദ്ദേഹത്തെ മനസിലാകുക. അത്രത്തോളം ആയിരുന്നു ഈ വേഷത്തിലൂടെ സാജുവിന് ലഭിച്ച അംഗീകാരവും പ്രശസ്തിയും. ഇപ്പോളിതാ മക്കളില്ലാത്തതിനെക്കുറിച്ചും വര്‍ഷങ്ങളോളം ആ ആഗ്രഹത്തിനു പിന്നാലെ നടന്നതിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സാജു നവോദയയും ഭാര്യയും.സിനിമകളില്‍ കണ്ട ചില രംഗങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. വര്‍ഷങ്ങളോളം മക്കള്‍ക്കുവേണ്ടി ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോള്‍ ആ ദുഃഖമില്ലെന്ന് ഇരുവരും പറയുന്നു.
'ഇപ്പോള്‍ എല്ലാ കുട്ടികളും ഞങ്ങളുടെ കുട്ടിയാണ്. കുട്ടികളില്ലല്ലോ എന്നൊരു ഫീല്‍ ഞങ്ങള്‍ക്കുണ്ടായിട്ടില്ല. ഇപ്പോള്‍ ഇത്രയും വയസ്സായി. ഇനിയിപ്പോള്‍ കുട്ടിയുണ്ടായാല്‍ അവരെ വളര്‍ത്തണ്ടേ? അവര്‍ക്ക് നല്ല പ്രായമെത്തുമ്പോള്‍ ഞങ്ങള്‍ ഏത് പ്രായത്തിലായിരിക്കും? അവര്‍ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ഞങ്ങളെ അവര്‍ അനാഥാലയത്തില്‍ കൊണ്ട് വിടേണ്ടി വരും,' അദ്ദേഹം പറഞ്ഞു. '
വിശേഷം' എന്ന സിനിമയിലെ ചില രംഗങ്ങള്‍ പലര്‍ക്കും തമാശയായി തോന്നിയെങ്കിലും തന്നെപ്പോലുള്ളവര്‍ക്ക് അതൊക്കെ വേദനിപ്പിക്കുന്നതാണെന്ന് സാജു നവോദയ വ്യക്തമാക്കി. 'സിനിമയില്‍ ടെസ്റ്റ് ചെയ്യാന്‍ പോകുന്ന ആള്‍ ജീവിതത്തില്‍ ഞാനാണ്. ചമ്മിയായാണ് അങ്ങോട്ട് പോകുന്നത്. അതിലും ചമ്മിയാണ് തിരിച്ച് വരുന്നത്. ആ രംഗങ്ങള്‍ കാണുമ്പോള്‍ വല്ലാത്ത പിടച്ചിലാണ്. കുറേനാള്‍ ഞങ്ങള്‍ ഇത് അനുഭവിച്ചതാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
. ഒരിക്കല്‍ ഞങ്ങള്‍ രണ്ട് പേരും ഉരുളി കമിഴ്ത്താന്‍ മണ്ണാറശാല ക്ഷേത്രത്തില്‍ പോയി. അന്ന് ഉരുളി മേടിക്കാന്‍ പോലും പൈസയില്ല. ഞങ്ങള്‍ ഒപ്പിച്ചൊക്കെ പോയതാണ്. അവിടെ ചെന്നപ്പോള്‍ 55 വയസുള്ള ഒരു ചേട്ടനും ചേച്ചിയും ഉരുളി കമിഴ്ത്തുന്നു. ഞങ്ങള്‍ക്കില്ലെങ്കിലും കുഴപ്പമില്ല, അവര്‍ക്ക് കുഞ്ഞിനെ കൊടുക്കണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. തിരിച്ച് വരുമ്പോള്‍ ആര്‍ക്ക് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്ന് ഇവളോട് ചോദിച്ചു. ഞാന്‍ ആ ചേട്ടനും ചേച്ചിക്കും വേണ്ടിയാണ് പ്രാര്‍ത്ഥിച്ചതെന്നാണ് ഇവളും പറഞ്ഞത്'', സാജു നവോദയ കൂട്ടിച്ചേര്‍ത്തു.
ട്രീറ്റ്‌മെന്റ് ഉണ്ടായിരുന്നു. ഒരു പ്രാവശ്യം പോസിറ്റീവാകുകയൊക്കെ ചെയ്തതാണ്. പെറ്റ്‌സിനെയൊക്കെ മാറ്റിയതും അത് കൊണ്ട് തന്നെയായിരുന്നു. ഇവരെയൊക്കെ ഒഴിവാക്കിയാല്‍ നല്ലതായിരിക്കുമെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞു. അലര്‍ജി പ്രോബ്ലമുണ്ടായിരുന്നെന്ന് ഭാര്യ രശ്മിയും പറഞ്ഞു. ഇപ്പോള്‍ ട്രീറ്റ്‌മെന്റുകളൊന്നും ചെയ്യുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
2024 ല്‍ റിലീസ് ചെയ്ത സിനിമയാണ് വിശേഷം. മക്കളില്ലാത്ത ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ രസകരമായി ചിത്രത്തില്‍ കാണിച്ചു. ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. സൂരജ് ടോം ആണ് സംവിധായകന്‍. ആനന്ദ് മധുസൂദനനാണ് നായക വേഷം ചെയ്തത്. ചിന്നു ചാന്ദ്‌നി നായികയായെത്തി. ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ സിനിമയാണിത്.