Latest News

പഠിപ്പിക്കാന്‍ ഞാന്‍ എന്താ സാറോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി; എന്നിട്ട് അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ ഇരുത്തി; നടൻ മമ്മൂട്ടിയെ കുറിച്ച് വെളിപ്പെടുത്തി ആസിഫ് അലി

Malayalilife
topbanner
പഠിപ്പിക്കാന്‍ ഞാന്‍ എന്താ സാറോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി; എന്നിട്ട് അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ ഇരുത്തി; നടൻ മമ്മൂട്ടിയെ കുറിച്ച് വെളിപ്പെടുത്തി ആസിഫ് അലി

ലയാള സിനിമ പ്രേമികളുടെ പ്രിയ താരമാണ് ആസിഫ് അലി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരത്തിന്റെ  വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ​ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് മനസ്സുതുറന്നത്.

”പിന്നെ ഒരു ദിവസം കൊച്ചിയില്‍ പനമ്പള്ളി നഗറില്‍ മമ്മൂക്ക ഡബ്ബ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. അതുവഴി പോയ ഞാന്‍ മമ്മൂക്കയുടെ കാര്‍ കണ്ട് ആളുണ്ടെന്ന് മനസിലാക്കി അവിടേക്ക് ചെന്നു. ഞാന്‍ നേരെ സ്റ്റുഡിയോയുടെ അകത്തേക്ക് കയറി. എന്നെ കണ്ടതും നീയെന്താ ഇവിടെ? നീ ഈ സിനിമയില്‍ ഉണ്ടോ? എന്ന് മമ്മൂക്ക ചോദിച്ചു. ഞാന്‍ പറഞ്ഞു ഇല്ല ഡബ്ബിംഗ് പഠിക്കാന്‍ ആണെന്ന്്.

പഠിപ്പിക്കാന്‍ ഞാന്‍ എന്താ സാറോ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. എന്നിട്ട് അങ്ങോട്ട് ഇരിക്ക് എന്ന് പറഞ്ഞ് എന്നെ സ്റ്റുഡിയോയിലേക്ക് കയറ്റിയിരുത്തി. എന്നിട്ട് ഒരു ഡയലോഗ് പറയുമ്പോള്‍ വേണ്ട മോഡുലേഷന്‍ എങ്ങനെ, ഒരു ഡയലോഗ് തന്നെ എങ്ങനൊക്കെ പറയാം, ഒരു വാക്കിന്റെ ഉച്ചാരണം മാറുമ്പോഴുണ്ടാകുന്ന മറ്റം എന്തൊക്കെ എന്നൊക്കെ എന്നെ അവിടെയിരുത്തി മൂന്ന് മണിക്കൂര്‍ നേരം അദ്ദേഹം പറഞ്ഞു തന്നു. ഞെട്ടിപ്പോയി ഞാന്‍”. എന്നാണ് ആസിഫ് പറയുന്നത്.

െറിയ ചെറിയ തിരുത്തലുകള്‍, ഡയലോഗ് ഡെലിവറിയിലെ ചെറിയ മാറ്റങ്ങള്‍ ഇതൊക്കെ പഠിക്കാന്‍ സാധിച്ചത് ഇതുപോലെയുള്ള ഇതിഹാസങ്ങളുടെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചത് കൊണ്ടാണെന്നും  ആസിഫ് പറയുന്നു.

Actor Azif ali words about megastar mammootty

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES