Latest News

ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ പിന്നെ ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താകും; തുറന്ന് പറഞ്ഞ് നടൻ ധർമജൻ ബോൾഗാട്ടി

Malayalilife
  ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ പിന്നെ ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താകും; തുറന്ന് പറഞ്ഞ് നടൻ ധർമജൻ ബോൾഗാട്ടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ധർമജൻ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ പിന്നെ ഇവിടെ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ധര്‍മജന്‍ ചോദിച്ചു.

ധര്‍മജന്റെ വാക്കുകള്‍ ഇങ്ങനെ.

‘രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും?’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയെ.അദ്ദേഹത്തിന് എപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നുന്നോ, അപ്പോള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തും. നിര്‍ബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

Actor dharmajan bolgatti words about rahul gandhi office

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES