Latest News

നിങ്ങൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും; നടൻ ഹരീഷ് ഉത്തമന്റെ പോസ്റ്റ് വൈറൽ

Malayalilife
നിങ്ങൾ ഒരു കാര്യം അതിയായി ആഗ്രഹിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും; നടൻ ഹരീഷ് ഉത്തമന്റെ പോസ്റ്റ് വൈറൽ

മലയാള സിനിമ പ്രേമികൾക്ക് 'മുംബൈ പൊലീസ്' എന്ന മലയാള ചിത്രത്തിലൂടെ  ഏറെ സുപരിചിതനായ നടനാണ് ഹരീഷ് ഉത്തമൻ. 'താ' എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്ക് ഉള്ള  അരങ്ങേറ്റം എങ്കിൽ കൂടിയും  ഇന്ന് തെന്നിന്ത്യയിൽ വില്ലനായും സഹനടനായും എല്ലാം തന്നെ ആരാധകർക്ക് ഇടയിൽ തിളങ്ങി നിൽക്കുകയാണ് ഹരീഷ്. എന്നാൽ ഇപ്പോൾ  താരം പങ്കുവച്ച പഴയകാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്.  താരം ക്യാബിൻ ക്രൂവിൽ നടനായി വരുന്നതിന് മുൻപ് പ്രവർ‌‍ത്തിച്ചതിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. യൂണിഫോമിൽ മുടിയൊതുക്കി നിൽക്കുന്ന ചിത്രത്തിനൊപ്പം മാറ്റം കാണിക്കാൻ വേണ്ടി ഇപ്പോഴുള്ള ചിത്രവും സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഹരീഷ്   സോഷ്യൽ മീഡിയയിലൂടെ  ഒരു കാര്യം ആഗ്രഹിച്ച് അതിനായി പ്രവർത്തിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും എന്ന പൗലോ കൊയ്ലോയുടെ പ്രശസ്ത വാക്കുകളുംകുറിച്ചു. പാരമൗണ്ട് എയർവേയ്സിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തു വരുന്നതിനിടെയാണ് 
 തന്റെ ഏറ്റവും വലിയ സ്വപ്നമായ സിനിമയിലേക്ക് അവസരം ലഭിക്കുന്നത് എന്നും താരം പറയുന്നുണ്ട്.

ഹരീഷിന്റെ അഭിനയ മേഖലയിലേക്ക് ഉള്ള  തുടക്കം സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത 'താ' എന്ന തമിഴ് സിനിമയിൽ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു. ആ വർഷം തന്നെ 'ഗൗരവം' എന്ന തെലുങ്ക് ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ ആരാധകർക്ക് സമ്മാനിച്ചു. 2011 -ൽ  മലയാളത്തിലെത്തുന്നത് 'മുംബൈ പൊലീസ്' എന്ന സിനിമയിലൂടെയാണ്. പിന്നീട് 'മായാനദി', 'കോടതിസമക്ഷം ബാലൻ വക്കീൽ' 'കൽക്കി', 'കാസിമിന്റെ കടൽ' എന്നീ അഞ്ച് മലയാള സിനിമകളിൽ സജീവ സാന്നിദ്ധ്യമായി. 

Actor hareesh uthaman new post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES