മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയ അഭിനേതാവാണ് പി.വി.ജഗദീഷ് കുമാർ എന്ന ജഗദീഷ്. അഭിനയത്തിൽ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച അപൂർവ്വം പ്രതിഭകളിലൊരാളാണ്. താരത്തിന്റെ ഭാര്യ ഡോ. പി രമ അന്തരിച്ചത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്നു. എന്നാൽ ഇപ്പോൾ താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലൂടെ തന്റെ ഭാര്യയെയും മക്കളെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തന്റെ രണ്ട് പെൺമക്കളും അഭിനയമേഖല തിരഞ്ഞെടുത്തില്ലെന്ന് താരം പറഞ്ഞിരുന്നു. ഭാര്യ ഡോക്ടർ ആയത് കൊണ്ട് അതെ പ്രഫഷൻ തന്നെ രണ്ട് പെൺ മക്കളും തിരഞ്ഞെടുത്തു. എന്റെ പെൺമക്കൾ രണ്ടുപേരും അവരുടെ അമ്മയുടെ പ്രഫഷൻതിരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമേയുള്ളൂ. ‘അഭിനയം’ എനിക്ക് ചെയ്യാൻ കഴിയുന്നതാണ്. എനിക്ക് ചെയ്യാൻ കഴിയാത്തത് എന്താണോ അത് മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കും എന്ന് ചിന്തിക്കുന്നിടത്താണ് എനിക്ക് ബഹുമാനം കൂടുതുന്നത്. പെണ്മക്കൾ രണ്ടും മെഡിക്കൽ ഫീൽഡ് ആണ്. സിനിമാ ലോകത്തിലേക്ക് അവർ എത്തിയില്ല . അവരുടെ പ്രഫഷനെ ഞാൻ അത്രത്തോളം ബഹുമാനിക്കുന്നു’.
പൊതുവേദികളിൽ വരാൻ അത്ര താൽപ്പര്യമില്ലാത്ത ആളായിരുന്നു രമയെന്ന് മുൻപൊരിക്കൽ ജഗദീഷ് തന്നെ തുറന്നു പറഞ്ഞിരുന്നു. എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതിൽ നിന്ന് മുഖം തിരിഞ്ഞ് നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താൻ രമ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
എന്തെങ്കിലും സ്പഷ്യൽ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിൻസ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ്, അത്തരം ഫോട്ടോകൾ പോലും പുറത്ത് വരാത്തത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.