Latest News

ശ്രീ ഗോകുലം മൂവീസ് - എസ് ജെ സൂര്യ ചിത്രം 'കില്ലര്‍'; സംഗീതം എ ആര്‍ റഹ്മാന്‍ 

Malayalilife
 ശ്രീ ഗോകുലം മൂവീസ് - എസ് ജെ സൂര്യ ചിത്രം 'കില്ലര്‍'; സംഗീതം എ ആര്‍ റഹ്മാന്‍ 

10 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍താരം എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന 'കില്ലര്‍' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കാന്‍ എ ആര്‍ റഹ്മാന്‍. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി  കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ ആദ്യമായാണ് എ ആര്‍ റഹ്മാന്‍ സംഗീത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 'കില്ലര്‍' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്സ് : വി സി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി

എസ് ജെ സൂര്യ സംവിധാനം ചെയ്ത നാനി, ന്യൂ, അന്‌പേ ആരുയിരേ, പുലി എന്നീ ചിത്രങ്ങള്‍ക്കും എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കിയിട്ടുണ്ട്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വന്‍ താരനിരയെ അണിനിരത്തിയാണ് 'കില്ലര്‍' ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ചിത്രം 5  ഭാഷകളിലാണ് റിലീസിനെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കില്ലറില്‍  ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. 

പാന്‍ ഇന്ത്യന്‍ ചിത്രം 'കില്ലര്‍' കൂടാതെ, മലയാളത്തില്‍ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്‍', ജയസൂര്യ നായകനാകുന്ന 'കത്തനാര്‍', ദിലീപ് നായകനാകുന്ന 'ഭ.ഭ.ബ' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിആര്‍ഒ - ശബരി

Read more topics: # കില്ലര്‍'
sj suryas film killer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES