നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

Malayalilife
topbanner
നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും; കുറിപ്പ് പങ്കുവച്ച് നടൻ കൃഷ്ണകുമാർ

വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടന്‍ കൃഷ്ണകുമാര്‍ മാതൃകാ കുടുംബജീവിതം നയിക്കുന്ന ആളാണ്. നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. നടി അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മറ്റു മക്കള്‍. കൃഷ്ണകുമാറിന്റെ 4 മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അഹാന സിനിമയില്‍ പേരെടുത്ത നടിയായി മാറിക്കഴിഞ്ഞു. നടന്‍ കൃഷ്ണകുമാറിനെയും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും രാഷ്ട്രീയ ചായ്വുമൊക്കെ അടുത്തിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്.  എന്നാൽ  കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.   എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് തേടുന്ന തിരക്കിലാണ് കൃഷ്ണകുമാര്‍. അദ്ദേഹം ഫേസ്ബുക്കില്‍  ഓരോ ദിവസവും പങ്കെടുത്ത പരിപാടിയുടെ ചിത്രം സഹിതം ഒരു കുറിപ്പ്  പങ്കുവെയ്ക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം പങ്കെടുത്ത പരിപാടികളെ കുറിച്ച് കൃഷ്ണകുമാര്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളിലുടെ, ഇന്ന് രണ്ടു വേദികളില്‍ പങ്കെടുത്തു. വലിയവിളയിലും കൊടുങ്ങാനൂരിലും. വലിയവിളയിലെ മുന്‍സ്ഥാനാര്‍ഥിയും സിറ്റിംഗ് കൗണ്‍സിലറുമായ Adv ഗിരികുമാറിനൊപ്പം സ്ഥാനാര്‍ഥിയായ ശ്രീമതി ദേവിമയും ഉണ്ടായിരുന്നു . ഗിരി ഇപ്പോള്‍ PTP വാര്‍ഡ് സ്ഥാനാര്‍ഥിയാണ്. കൊടുങ്ങാനൂരില്‍ നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സരിത എന്ന ശ്രീമതി S. പദ്മ ആണ് സ്ഥാനാര്‍ഥി. മൂവരും ഒന്നാന്തരം സ്ഥാനാര്‍ഥികള്‍. വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. ??നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ??

നേരത്തെ  കൃഷ്ണകുമാര്‍ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ് എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

Read more topics: # Actor krishnakumar,# fb post election
Actor krishnakumar fb post election

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES