മലയാളത്തിന്റെ താര രാജാവാണ് നടൻ മോഹൻലാൽ. തിരനോട്ടം എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചിരുന്നത് എങ്കിലും ചിത്രം പ്രദർശനത്തിന് എത്തിയിരുന്നില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടരുകയാണ് ഇപ്പോഴും. എന്നാൽ ഇപ്പോൾ അദ്ദേഹം ക്വാറന്റൈനിൽ കഴിയുകയാണ് എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു അമ്മ ശാന്ത കുമാരിയെ കാണാൻ നടൻ മോഹൻലാൽ കൊച്ചിയിലെത്തി. തേവരയിലെ വീട്ടിലാണ് അമ്മ ഇപ്പോൾ കഴിയുന്നത്. അമ്മയെ കാണണമെങ്കിൽ ലാലിന് 14 ദിവസം കൂടി കാത്തിരിക്കണം. 14 ദിവസത്തെ ക്വാറന്റൈൻ പുറമെ നിന്ന് കേരളത്തിലെത്തുന്നവർക്ക് സർക്കാർ നിർദ്ദേശിച്ചതിനാൽ വീട്ടിൽ പോകാതെ പ്രത്യേക താമസ സൗകര്യത്തിൽ കഴിയുകയാണ് മോഹൻലാൽ .
നാല് മാസത്തിലേറെയായി ലോക് ഡൗണിനെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ഭാര്യക്കും മകനുമൊപ്പമായിരുന്നു ലാൽ .മകൾ വിസ്മയ വിദേശത്താണ് . എല്ലാ ദിവസവും വിഡിയോ കോളിലൂടെ ലോക്ക് ഡൗൺ ആണെങ്കിലും അമ്മയും മകനുമായി ദീർഘ നേരം സംസാരിക്കും .കഴിഞ്ഞ മെയ് 21 നായിരുന്നു മോഹൻലിന്റെ അറുപതാം പിറന്നാൾ . താരം ആഹ്ലാദം പങ്കിട്ടതും അനുഗ്രഹം നേടിയതുമെല്ലാം അന്നേ ദിവസം ഫോൺ വഴിയായിരുന്നു .
അപ്രതീക്ഷിതമായി ലോക്ഡൗണ്‍ ജിത്തുജോസഫിന്റെ റാമിന്റെ സെറ്റില്‍ നിന്ന് ചെന്നൈയിൽ ബിഗ് ബോസ് ഷോയുടെ വീക്കീലി എപ്പിസോഡില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് പ്രഖ്യാപിച്ചത്. അതോടെ ചെന്നൈ മറീന ബീച്ചിനടുത്തുള്ള വീട്ടില്‍ ലാലും ഭാര്യയും മകനും താമസമാക്കുകയായിരുന്നു. 40 വർഷത്തെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോകുമ്പോൾ ഇത് ആദ്യമായാണ് താരം ഇത്രയും നാളും കുടുംബത്തോടൊപ്പം കഴിയുന്നത്.