മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് സായി കുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നായകനായും , സഹനടനായും , വില്ലൻ കഥാപാത്രങ്ങളിലൂടെയും എല്ലാം താരത്തിന് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറാൻ സാധിച്ചു. എന്നാൽ ഇപ്പോൾ സായികുമാറിന്റെ 'അമ്മ വിടവാങ്ങി എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.
അന്തരിച്ച പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പുത്രനാണ് സായികുമാർ. കൊട്ടാരക്കരയുടെയും വിജയലക്ഷ്മി അമ്മയുടെയും എട്ടുമക്കളിൽ ഏക മകൻ കൂടിയാണ് സായി കുമാർ. ഇന്ന് പുലർച്ചയോടെയാണ് താരത്തിന്റെ അമ്മ വിജയലക്ഷ്മി അമ്മ വിടവാങ്ങിയത്.
മലയാള സിനിമയിൽ ഹാസ്യ താരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. അദ്ദേഹം അഭിനയ ജീവിതത്തിന് 'വിടരുന്ന മൊട്ടുകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് തുടക്കം കുറിച്ചത്. പിന്നീട് സിദ്ധിഖ്-ലാൽ സംവിധാനം നിർവ്വഹിച്ച 'റാംജി റാവ് സ്പീക്കിംഗ്' (1989) എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ 'കുഞ്ഞിക്കൂനൻ' എന്ന ചിത്രത്തിൽ സായികുമാർ വേഷമിട്ട വാസു എന്ന കഥാപാത്രം സായ് കുമാറിന്റെ വില്ലൻ വേഷങ്ങളിൽ എടുത്തു പറയാവുന്ന ഒരു കഥാപത്രമാണ്.