Latest News

മാത്യു തോമസിന്റെ പുതിയ ചിത്രം; 'നൈറ്റ് റൈഡേഴ്സ്' റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടി-സീരീസ്

Malayalilife
മാത്യു തോമസിന്റെ പുതിയ ചിത്രം; 'നൈറ്റ് റൈഡേഴ്സ്' റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കി ടി-സീരീസ്

മലയാള സിനിമാ ലോകത്ത് എത്താന്‍ ഒരുങ്ങുന്ന പുതിയ രസകരമായ പ്രോജക്ട് 'നൈറ്റ് റൈഡേഴ്സ്' റിലീസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എ ആന്‍ഡ് എച്ച്.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിന്‍ അലി, ദിപന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലറിന്റെ ഓഡിയോ റൈറ്റ്‌സ് പ്രമുഖ മ്യൂസിക് കമ്പനി ടി-സീരീസ് സ്വന്തമാക്കി.

സംഗീതം യാക്‌സന്‍ ഗാരി പെരേരയും നേഹ എസ്. നായറും ചേര്‍ന്ന് ഒരുക്കുന്നു. പ്രശസ്ത ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ളയുടെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്റെ കഥ, 'പ്രണയവിലാസം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജ്യോതിഷ് എം, സുനു എ.വി. എന്നിവര്‍ ചേര്‍ന്നാണ് എഴുതിയത്.

നെല്ലിക്കാംപോയില്‍ എന്ന ഗ്രാമം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ നായകനായി എത്തുന്നത് യുവതാരം മാത്യു തോമസ്. മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിമല്‍ ടി.കെ, കപില്‍ ജാവേരി, ഗുര്‍മീത് സിങ് എന്നിവര്‍ സഹനിര്‍മ്മാതാക്കളായ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍ കൈകാര്യം ചെയ്യുന്നു. കലൈ കിങ്സ്റ്റന്‍ സംഘട്ടനവും എം.ആര്‍. രാജാകൃഷ്ണന്‍ ഫൈനല്‍ മിക്‌സും നിര്‍വഹിക്കുന്നു. വിഎഫ്എക്‌സ് പിക്‌റ്റോറിയല്‍ എഫ്എക്‌സ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ആര്‍ട്ട് നവാബ് അബ്ദുള്ള എന്നിവരാണ്. സെപ്റ്റംബറില്‍ ചിത്രം പ്രേക്ഷകര്‍ക്കായി തീയേറ്ററുകളിലെത്തും.

night riders malayalam movie music right t series

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES