'കുമ്പളങ്ങി നൈറ്റ്‌സ്', 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ താരമാണ് യുവനടന്‍ മാത്യു തോമസ്. മലയാളത്തിലെ യുവ നടന്മാരില്‍ ശ്രദ്ധേയമായി മാറിയ മാത്യു വിജയ് ചിത്രത്തിലൂടെ തമിഴിലേക്കും അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ യുവ നടന്‍ തമിഴിലേക്ക് ചുവടുറപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണ് മാത്യു തോമസ് അവതരിപ്പിക്കുന്നത്. ദളപതി 67 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും..മാത്യു തോമസിന്റെ തിയേറ്ററില്‍ അവസാനമായി എത്തിയ സിനിമ വിശുദ്ധ മെജോ ആണ്.
മലയാളി താരങ്ങളെ തന്റെ ചിത്രങ്ങളില്‍ എപ്പോഴും ഉള്‍പ്പെടുത്താറുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഹരീഷ് പേരടി, മാളവിക മോഹനന്‍, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, ഹരീഷ് ഉത്തമന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഭാഗമായി തമിഴില്‍ എത്തിയിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമ ആഘോഷിച്ച് കമല്‍ഹാസന്‍ ചിത്രം 'വിക്ര'മിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് 'ദളപതി 67'. 'മാസ്റ്ററി'ന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വിജയ് ചിത്രത്തിന് ശേഷം പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും അറിയിപ്പുണ്ടാകുമ്പോഴാണ് സിനിമയെക്കുറിച്ച് കൂടുതല്‍ അപ്ഡേറ്സ് നല്‍കാന്‍ കഴിയൂ എന്ന് ലോകേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നാല്പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററെയാണ് വിജയ് സിനിമയില്‍ എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ വമ്പന്‍ തുകയക്കാണ് സണ്‍ നെറ്റ്വര്‍ക്കും നെറ്റ്ഫ്ലിക്സും ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 80 കോടിക്കാണ് സണ്‍ നെറ്റ്!വര്‍ക്ക് ദളപതി 67ന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതേസമയം, 120 കോടി നല്‍കിയാണ് സിനിമയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.