മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി നില്‍ക്കുന്ന സമയത്തായിരുന്നു സീരിയല്‍-സിനിമ നടനും അവതാരകനും മോഡലുമായ രാഹുല്‍ രവി വിവാഹിതനായത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2020 ഡിസംബറിലായിരുന്നു രാഹുല്‍ രവിയും ലക്ഷ്മി എസ് നായരും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് അത് സോഷ്യല്‍മീഡിയ ആഘോഷിച്ച ഒന്നായിരുന്നു. പൊന്നമ്പിളി എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടന്‍ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദത്തിനൊപ്പമായിരുന്നു.
ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ രാഹുല്‍ രവിക്കെതിരെ കേസ് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ലക്ഷ്മി എസ് നായര്‍ ആയിരുന്നു പരാതിക്കാരി. ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി രാഹുല്‍ ഒരു മാധ്യമത്തിന് നല്‍കിയ ആംഭിമുഖത്തില്‍ സംസാരിക്കുകയാണ്.
ലക്ഷ്മി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അടുത്തിടെയാണ് നടന്‍ നാട്ടില്‍ തിരിച്ചെത്തിയത്, വിവാഹമോചനത്തെ കുറിച്ചും തന്റെ പേരിലുണ്ടായ കേസിനെ കുറിച്ചും തുറന്ന് പറഞ്ഞ നടന്‍ ആരാണ് തനിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും അറിയാമായിരുന്നു വെന്നും എന്നിട്ടും പ്രതികരിക്കാതെ നിശബ്ദ പാലിച്ചത് സെല്‍ഫ് റെസ്‌പെക്ട് കൊണ്ടാണെന്നും പറയുന്നു.
ഞങ്ങള്‍ തമ്മിലുള്ള റിലേഷന്‍ഷിപ്പ് വര്‍ക്കൗട്ടാവില്ലെന്ന് ഞങ്ങള്‍ക്ക് ആദ്യമെ അറിയാമായിരുന്നു. രണ്ട് കുടുംബത്തിനും അറിയാമായിരുന്നു. എന്നിട്ടും ഞങ്ങള്‍ ട്രൈ ചെയ്തു. പക്ഷെ റിലേഷന്‍ഷിപ്പ് വര്‍ക്കൗട്ടായില്ല. അതുകൊണ്ട് വേര്‍പിരിഞ്ഞു. പിന്നെ ആരോപണങ്ങള്‍ ആര്‍ക്ക് വേണമെങ്കിലും ഉന്നയിക്കാം. കേസ് ആര്‍ക്ക് വേണമെങ്കിലും കൊടുക്കാം. പക്ഷെ സത്യം എന്താണെന്നുള്ളത് എല്ലാവര്‍ക്കും അറിയാം.
വിജയങ്ങളോടും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട് വരുന്ന കമന്റുകളോടും ഞാന്‍ അറ്റാച്ച്ഡല്ല. എന്താണ് ലൈഫില്‍ സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി അറിയാം. കേസ് വന്നാല്‍ കാണിക്കാനുള്ള പ്രൂഫും എന്റെ കയ്യിലുണ്ട്. ഇത് കാണിക്കേണ്ടത് കോടതിയിലാണ്. കേസ് വന്നപ്പോള്‍ ഓണ്‍ലൈനില്‍ വന്ന് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ പിന്നെ കരുതി വേണ്ടെന്ന്.
ഓണ്‍ലൈനില്‍ വന്ന് ക്ലാരിഫിക്കേഷന്‍ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. ക്രൂരമായ പീഡിപ്പിക്കുന്നു എന്നൊക്കെയാണ് പ്രചരിച്ചത്. ഡിവോഴ്‌സിന് കൊടുത്തശേഷം കേസ് കൊടുത്ത് അതിന്റെ എഫ്‌ഐആര്‍ എതിര്‍ കക്ഷി ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് അയക്കുന്ന സ്ത്രീകള്‍ വരെയുണ്ട്. സെലിബ്രിറ്റിയായതുകൊണ്ടാണ് ഡിവോഴ്‌സ് അടക്കമുള്ളവ കണ്ടന്റായി ചര്‍ച്ച ചെയ്യപ്പെടുന്നത്. സത്യവും നുണയും പരിശോധിക്കപ്പെടുന്നില്ല.
എനിക്ക് എതിരെ ആരോപണങ്ങള്‍ വന്നപ്പോഴും ഞാന്‍ സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. റിലേഷന്‍ഷിപ്പ് വര്‍ക്കാവില്ലെന്ന് തോന്നിയാല്‍ ഡിവോഴ്‌സ് ചെയ്യുക എന്നല്ലാതെ വേറെ വഴിയില്ല. ആരാണ് എനിക്ക് എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നെല്ലാം എനിക്ക് അറിയാമായിരുന്നു. പക്ഷെ ഞാന്‍ നിശബ്ദത പാലിച്ചു. സെല്‍ഫ് റെസ്‌പെക്ടായിരുന്നു എനിക്ക് പ്രധാനം.
ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് വിട്ടു ഞാന്‍ ഈ വിഷയം. പിന്നെ എനിക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിരുന്നുവെന്ന് പറയുന്നവരോട്... ലുക്കൗട്ട് നോട്ടീസ് വരെ വന്ന ക്രിമിനല്‍ ജയിലിലല്ലേ കഴിയേണ്ടത്. പക്ഷെ ഞാന്‍ ജയിലിന്റെ വാതില്‍ പോലും കണ്ടിട്ടില്ല. എന്റെ പേരില്‍ കേസും വന്നിട്ടില്ലെന്നും രാഹുല്‍ പറയുന്നു.
2020ല്‍ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. രണ്ടര വര്‍ഷത്തോളം സന്തോഷകരമായ ദാമ്പത്യം നയിച്ചശേഷമാണ് ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളും ഡിവോഴ്‌സും കേസും സംഭവിച്ചത്. രാഹുലിനെ മറ്റൊരു സ്ത്രീയുമായി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഭാര്യ ലക്ഷ്മി കണ്ടിരുന്നതായി വിവാദങ്ങളുണ്ടായപ്പോള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഭാര്യക്ക് മാനസീക പ്രശ്‌നങ്ങളുണ്ടെന്ന മദ്രാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ രാഹുല്‍ വാദിച്ചതും ചര്‍ച്ചയായിരുന്നു.