ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് ദുര്‍ഗ്ഗ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം അര്‍ജുന്‍ പ്രണയം തുറന്ന് പറഞ്ഞതിനെ കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുകയാണ്. തീവണ്ടിയില്‍ വച്ചായിരുന്നു മധുരമുള്ള നിമിഷങ്ങള്‍ ഉണ്ടായത്. സൗഹൃദമാണെങ്കില്‍ തുടര്‍ന്ന് പോകാം അല്ലെങ്കില്‍ ഇവിടം കൊണ്ട് അവസാനിപ്പിക്കാം എന്ന മട്ടിലായിരുന്നു അന്ന് ദുര്‍ഗ. പക്ഷേ അര്‍ജുന്റെ പ്രതികരണം ദുര്‍ഗയെ മാറി ചിന്തിപ്പിച്ചു. ദുര്‍ഗയുടെ കൈ തന്റേതുമായി അര്‍ജുന്‍ ചേര്‍ത്തു പിടിച്ചു. പിന്നീട് ദുര്‍ഗയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കവിളത്തൊരു മുത്തം നൽകി കൊണ്ടാണ് അർജുൻ പ്രതികരിച്ചത്.
ഒരു സെല്‍ഫിയില്‍ ഇരുവരും ചുംബനം കഴിഞ്ഞുള്ള നിമിഷങ്ങള്‍ പകര്‍ത്തുകയുണ്ടായി. ഇപ്പോള്‍ പ്രേക്ഷകര്‍ക്കായി ദുര്‍ഗ ആ സെല്‍ഫിയാണ് പങ്കുവച്ചത്. 'തീവണ്ടിയില്‍ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെല്‍ഫി.'ദുര്‍ഗ കുറിച്ചു.