ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രണയത്തെക്കുറിച്ച് ദുര്‍ഗ്ഗ വെളിപ്പെടുത്തിയിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ നടി ദുർഗ പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
അച്ഛന് ഒപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ കഴിയുന്ന ഏതൊരു പെണ്‍കുട്ടിക്കു പിന്നിലും മകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരച്ഛനുണ്ടാകും. എന്നും ഈ അച്ഛന്റെ കിങ്ങിണി കുട്ടി ഒരുപാട് സ്‌നേഹം എന്നാണ് ദുര്‍ഗാ കൃഷ്ണ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി ഈ പോസ്റ്റിന് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ദുര്‍ഗയും അച്ഛനും ഒരുമിച്ചുള്ള ചിത്രം ഹിറ്റ് ആയിരിക്കുകയാണ്.
അതേസമയം ദുര്‍ഗ തന്നെയായിരുന്നു താന്‍ പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം നടക്കുമെന്നും തുറന്ന് പറഞ്ഞിരുന്നു. കാമുകന്‍ ആരാണെന്ന ചോദ്യത്തിന് ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ രവീന്ദ്രന്റെ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു. നാല് വര്‍ഷമായി യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും പ്രണയത്തിലായിരുന്നെന്നും ദുര്‍ഗ പറഞ്ഞിരുന്നു. അര്‍ജുന്‍ രവീന്ദ്രന്‍ ആരാണ് എന്ന ചോദ്യത്തിന് ലൈഫ് ലൈന്‍ എന്നാണ് ദുര്‍ഗ കൃഷ്!ണ വെളിപ്പെടുത്തിയിരുന്നത്.