ചേരുവകള്‍
സവാള :4
തക്കാളി :3
പനീര്‍ :500ഗ്രാം
അണ്ടി പരിപ്പ് :10
മുളക് പൊടി :1ടീസ്പൂണ്‍
മഞ്ഞള്‍ പൊടി :1/2ടീസ്പൂണ്‍
മല്ലിപൊടി :1ടീസ്പൂണ്‍
ഗരം മസാല
കസൂരി മേതി
മസാല :
ഗ്രാമ്പു :2
പട്ട :1
ഏലക്കായ :2
മല്ലി :1ടേബിള്‍ സ്പൂണ്‍
പെരുംജീരകം :1/4ടീസ്പൂണ്‍
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു കുക്കറില്‍ മസാലകള്‍ ഇട്ട് മൂത്തതിനു ശേഷം വെള്ളം ഒഴിച്ച് സവാള, തക്കാളി, അണ്ടിപരിപ്പ്, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക. ഒരു പാത്രത്തില്‍ പനീര്‍, മുളക്‌പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല, ഉപ്പ് ചേര്‍ത്ത് കുറച്ച് നേരം വെച്ചതിനുശേഷം എണ്ണ ഒഴിച്ച് വഴറ്റിയെടുക്കുക.
ചൂടാറിയതിനു ശേഷം കുക്കറിലെ വെള്ളം മാറ്റി അരച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മൂത്തതിനു ശേഷം പൊടികള്‍ ചേര്‍ക്കുക. അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റി പനീര്‍ ചേര്‍ക്കുക. കുക്കറിലെ വെള്ളം ചേര്‍ത്ത് അഞ്ച് മിനിറ്റ് ചെറുതീയില്‍ വയ്ക്കുക. അവസാനം കസൂരി മേത്തി, ഫ്രഷ് ക്രീം ചേര്‍ത്ത് വാങ്ങുക. പനീര്‍ കറി തയാര്‍.