എട്ടാം ക്ലാസില്‍ തുടങ്ങിയ അഭിനയം; കൊച്ചി കലാഭവനില്‍ ക്ലാസിക്കല്‍ ഡാന്‍സര്‍; നാട്ടില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും; നെഗറ്റീവ് റോളുകളോട് വളരെയേറെ പ്രിയം; ഇഷ്ടം മാത്രം സീരിയലിലെ സുചിത്ര എന്ന കലാഭവന്‍ നന്ദന

Malayalilife
എട്ടാം ക്ലാസില്‍ തുടങ്ങിയ അഭിനയം; കൊച്ചി കലാഭവനില്‍ ക്ലാസിക്കല്‍ ഡാന്‍സര്‍; നാട്ടില്‍ സ്വന്തമായി ഡാന്‍സ് സ്‌കൂളും; നെഗറ്റീവ് റോളുകളോട് വളരെയേറെ പ്രിയം; ഇഷ്ടം മാത്രം സീരിയലിലെ സുചിത്ര എന്ന കലാഭവന്‍ നന്ദന

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് ഇഷ്ടം മാത്രം. ഈ സീരിയല്‍ പ്രമേയത്തിലും അവതരിപ്പിച്ച കഥാപാത്രങ്ങളിലും പ്രത്യേകത പുലര്‍ത്തുന്നതിനാലാണ് പ്രേക്ഷകരില്‍ നിന്നും തുടക്കം മുതല്‍ തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയത്. കുടുംബജീവിതത്തിലെ സുപ്രധാന ചില സംഭവങ്ങളും ആത്മബന്ധങ്ങളും അടങ്ങിയ ഈ കഥ, പ്രേക്ഷകരെ എളുപ്പത്തില്‍ തൊടുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ എപ്പിസോഡും ആകാംക്ഷയോടെയും മനസ്സോടെ പ്രേക്ഷകര്‍ പിന്തുടരുന്നത്. ഈ പ്രധാന താരങ്ങളോടൊപ്പം ഒരുപാട് മികച്ച അഭിനേതാക്കളും സീരിയലില്‍ അഭിനയിക്കുന്നു. അതില്‍ മറ്റൊരു പ്രധാന കഥാപാത്രമാണ് സുചിത്ര. ഈ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടതും പ്രേക്ഷകരെ സ്വാധീനിച്ചതും ആണ്. സുചിത്രയായി അഭിനയിക്കുന്നത് നടിയും കലാകാരിയുമായ നന്ദനയാണ്. നന്ദന എന്ന് പറഞ്ഞാല്‍ അത്രയ്ക്ക് അങ്ങ് ആര്‍ക്കും പിടികിട്ടില്ല. കലാഭവന്‍ നന്ദന എന്നാണ് നന്ദനയെ അറിയപ്പെടുന്നത്.

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിനിയാണ് കലാഭവന്‍ നന്ദന. ഇന്നത്തെ അഭിമാനകരമായ നിലയിലേക്കെത്തിയ ഈ നടിയുടെ കലാപ്രവേശം വളരെ ചെറുപ്പത്തിലായിരുന്നു. കുഞ്ഞിയായിരുന്നപ്പോള്‍ത്തന്നെ നന്ദനയുടെ മനസ്സില്‍ നിറഞ്ഞിരുന്ന ഒരു വലിയ ആഗ്രഹം  അഭിനയരംഗത്ത് ചുവടുവയ്ക്കണം എന്നതായിരുന്നു. പാഠപുസ്തകങ്ങളേക്കാള്‍ കലാപരിപാടികളിലായിരുന്നു നന്ദനയുടെ കൂടുതല്‍ താത്പര്യം. അക്കാദമിക് പാഠങ്ങള്‍ക്ക് പകരം കലാരംഗത്ത് സ്വന്തം സ്വപ്നങ്ങള്‍ പിന്തുടരാനായിരുന്നു അവളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ഡാന്‍സിലും സംഗീതത്തിലും അഭിനയത്തിലും തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാനും അവള്‍ പരിശീലനം ആരംഭിച്ചു. കുടുംബത്തിന്റെ പിന്തുണയോടെയും പ്രോത്സാഹനത്തോടെയും കൂടിയാണ് ഈ കലയാത്രയുടെ തുടക്കം കുറിച്ചത്.

മഴവില്‍ മനോരമ്മയില്‍ കുഞ്ഞ് കുഞ്ഞ് റോളുകളുമായാണ് അഭിനയിത്തിലേക്ക് എത്തുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അത്യാവശ്യം തരക്കേടില്ലാത്ത റോള്‍ ചെയ്യാന്‍ കിട്ടുന്നത്. ഏഷ്യാനെറ്റിലെ തൂവല്‍ സ്പര്‍ശം എന്ന സീരിയലിലാണ് അഭിനയിച്ചത്. ആദ്യ ക്യാരക്ടര്‍ റോള്‍ അതിലായിരുന്നു ചെയ്തത്. ആറ് ഏഴ് വര്‍ഷത്തോളമായി സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് ഈ 21 വയസുകാരി. അന്ന് അര്‍ക്കും അറിയില്ലായിരുന്നു. ഇഷ്ടം മാത്രം വന്നതിന് ശേഷം ആളുകള്‍ അറിഞ്ഞ് തുടങ്ങി. ഡാന്‍സിലൂടെയാണ് നന്ദന അഭിനയരംഗത്തിലേക്ക് എത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സറാണ്. കൊച്ചി കലാഭവനില്‍ ക്ലാസിക്കല്‍ ഡാന്‍സറായിരുന്നു. കുറച്ച് നാള്‍ കലാഭവനിന്റെ ഡാന്‍സ് പ്രോഗ്രാമിന് ഒക്കെ പോകുമായിരുന്നു. പിന്നീടാണ് സീരിയലിലേക്ക് എത്തിയത്. ഇപ്പോള്‍ നാട്ടില്‍ ഒരു ഡാന്‍സ് സ്‌കൂളും തുടങ്ങിയിട്ടുണ്ട്. മൂന്ന് വര്‍ഷമായി ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിട്ട്. സ്പെക്റ്റക്കുലര്‍ ഡാന്‍സ് സ്റ്റുഡിയോ എന്നാണ് പേര്.

കൂടുതലും നെഗറ്റീവ് റോള്‍സ് ചെയ്യാനാണ് താല്‍പര്യം. എന്നാല്‍ ലഭിക്കുന്ന ക്യാരക്ടര്‍ മുഴുവന്‍ പോസിറ്റീവാണ്. സീ കേരളത്തിലെ സുധാമണി എന്ന സീരിയലില്‍ കുറച്ച് നെഗറ്റീവ് ഷേയ്ഡുള്ള ക്യാരക്ടര്‍ ചെയ്തത്. ഇഷ്ടം മാത്രം എന്ന സീരിയലില്‍ പോസീറ്റീവ് ക്യാരക്ടറാണ്. ഒരു റിലേഷന്‍ഷിപ്പിലുള്ള ക്യാരക്ടറാണ്. ആദ്യമായാണ് പെയര്‍ ക്യാരക്ടറുകള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ നല്ല പേടി ഉണ്ടായിരുന്നു. അമ്മയാണ് നന്ദനയ്ക്ക് ഒപ്പം ലൊക്കേഷനില്‍ എത്തുന്നത്. ദൂരം കൂടുതല്‍ ആയതുകൊണ്ടാണ് അത്. പ്ലസ് ടു കഴിഞ്ഞതിന് ശേഷം ബിഎ ആണ് പഠിച്ചത്. പിന്നെ ഡാന്‍സ് ഒക്കെയായിട്ട് മുന്നോട്ട് പോയി. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഒടിടിയില്‍ ഇറങ്ങിയിരിക്കുന്ന ചിത്രങ്ങളും, പിന്നെ വെടിക്കെട്ട്, കര്‍ണ്ണിക, സിഐഡി രാമചന്ദ്രന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സിഐഡി രാമചന്ദ്രനിലെ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടമായി. കുറെ ആളുകള്‍ കണ്ടിട്ട് വിളിച്ചിരുന്നു. കര്‍ണ്ണിക സിനിമയിലെ സോങ് വൈറലായിരുന്നു.

പുതിയ സീരിയലിലേക്ക് ക്ഷണം വരുന്നുണ്ട്. മൂന്ന് നാല് സീരിയലുകളിലേക്ക് വിളിച്ചു. എന്നാല്‍ ഈ സീരിയലുമായി ഡേറ്റ് ക്ലാഷയതുകൊണ്ട് ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇപ്പോള്‍ സീരിയല്‍ മാത്രമാണ് ഫോക്കസ് ചെയ്തിരിക്കുന്ന്ത്. ഒപ്പം ഡാന്‍സും ഡാന്‍സ് പ്രോഗ്രംസും ക്ലാസും ഒക്കെയായി മുന്നോട്ട് പോകാനാണ് ഇഷ്ടം.

ishtam mathram serial actress suchithra real life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES