മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി സാന്ത്വനം മാറി കഴിഞ്ഞു. 2020ല്‍ ആരംഭിച്ച സീരിയല്‍ തുടക്കം മുതല്‍ ഇതുവരെയും ഒരിക്കല്‍ പോലും ജനപ്രീതിയുടെ കാര്യത്തില്‍ പിന്നിലേക്ക് പോയിട്ടില്ല. സീരിയലിലെ ഓരോ കഥാപാത്രങ്ങളെയും അവ അവതരിപ്പിക്കുന്ന താരങ്ങളോടും കുടുംബത്തിലെ അംഗങ്ങളോടുള്ളത് പോലുള്ള സ്‌നേഹമാണ് പ്രേക്ഷകര്‍ക്കുള്ളത്. തമിഴില്‍ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോഴ്‌സ് എന്ന പരമ്പരയുടെ മലയാളം റീമേക്കാണ് സാന്ത്വനം. ഈ ഹിറ്റ് സീരിയലിന്റെ അമരക്കാരനാണ് സംവിധായകന്‍ ആദിത്യന്‍. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം എല്ലാവരെയും ഞെട്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ആരും തന്നെ സഹായിക്കാന്‍ എത്തുന്നില്ല എന്നും തുറന്ന് പറഞ്ഞിരുന്നു ആദ്യത്തന്റെ ഭാര്യ രോണു. ഇപ്പോഴിതാ മറ്റൊരു തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് അവര്‍. ഒരു യുട്യൂബിന് നല്‍കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
സന്തോഷകരമായ കുടുംബജീവിതം ആയിരുന്നുവെന്നും എന്നാല്‍ അത് തകര്‍ത്തത് സീരിയല്‍ നടിയും ബിഗ് ബോസ് താരവുമായ സുചിത്ര നായരാണെന്നും രോണു പറയുന്നു. ചേട്ടന്‍ സംവിധായകനായി പ്രോജക്ടുകള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ സന്തോഷകരമായ ജീവിതമായിരുന്നു. എല്ലാ സെറ്റിലും എന്നേയും കൊണ്ടുപോകുമായിരുന്നു. ഇടയ്ക്ക് ടൂര്‍ കൊണ്ടുപോകുമായിരുന്നു. പിന്നീട് ഞങ്ങള്‍ക്കിടയില്‍ ചില വഴക്കുകളും പിണക്കങ്ങളും ഉണ്ടായി. അത് ചിലര്‍ മുതലെടുത്തു. വലിയ പ്രശ്‌നങ്ങളുണ്ടായി. എനിക്കും ശത്രുക്കളുണ്ടായി. ഹെല്‍പ്പിങ് മെന്റാലിറ്റിയും സൗഹൃദങ്ങളും ഉള്ളയാളാണ് ചേട്ടന്‍. സാമ്പത്തികമായി സഹായിച്ച് തുടങ്ങി. അതൊരു സ്ത്രീ മുഖേനയാണ് സഹായം നടത്തിയത്. അത് ഞങ്ങളുടെ ലൈഫിലെ പ്രശ്‌നങ്ങളുടെ തുടക്കമായി. ഞങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ വന്നു.
അതൊരു സ്ത്രീയാണ്, ബിഗ് ബോസ് താരമാണ്. വാനമ്പാടി സീരിയലിലെ നായികയായ സുചിത്ര നായരാണ് അത്. ആ സ്ത്രീ ഞങ്ങളുടെ ലൈഫിലേക്ക് വന്നതോടെ പ്രശ്‌നങ്ങളായി. ഞങ്ങള്‍ക്ക് കുറച്ചുനാള്‍ പിണങ്ങേണ്ടി വന്നു. അതിന് മുമ്പ് ഞാനും ചേട്ടനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. ആ സൗഹൃദം എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അതിന്റെ പേരില്‍ വഴക്കുണ്ടായി. കുറച്ച് കാലം ചേട്ടന് അടുത്ത് നിന്ന് ഞാന്‍ മാറി നിന്നു. ലൊക്കേഷനില്‍ കയറി ചെല്ലേണ്ട അവസ്ഥയുണ്ടായി. അന്ന് സാന്ത്വനം സീരിയല്‍ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. അതുപോലെ എന്നെ ആളുകള്‍ പ്രശ്‌നക്കാരിയായി തെറ്റിദ്ധരിച്ചു. ഈ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളോട് ഫാമിലിയിലെ പ്രശ്‌നങ്ങള്‍ ചേട്ടന്‍ ഷെയര്‍ ചെയ്യുമായിരുന്നു. എനിക്കും ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. കാരണം പൊട്ടിത്തെറിക്കുന്ന സ്വഭാവം എനിക്കുണ്ട്.
അതുകൊണ്ട് തന്നെ ചേട്ടന്റെ സുഹൃത്തുക്കള്‍ ഭര്‍ത്താവിനെ ഒരുപാട് ടോര്‍ച്ചര്‍ ചെയ്യുന്ന ഭാര്യയായി തെറ്റിദ്ധരിച്ചു എന്നും രോണു പറയുന്നു. മലയാളം സീരിയല്‍ രംഗത്തെ ഹിറ്റ് സംവിധായകനാണ് ആദിത്യന്‍. സുചിത്ര സിനിമകളിലും സീരിയലുകളിലും സജീവമാണ്. ബിഗ് ബോസ് മലയാളം സീസണ്‍ നാലിലാണ് സുചിത്ര മാറ്റുരച്ചത്. ഫിനാലെ എത്തും മുമ്പ് എലിമിനേറ്റായി. രോണുവിന്റെയും ആദിത്യത്തന്റെയും പ്രണയ വിവാഹം ആയിരുന്നു. ഒളിച്ചോടി വിവാഹം കഴിച്ചവരാണ് രണ്ട് പേരും. സിനിമ-സീരിയല്‍ ജീവിതം കൊണ്ട് അദ്ദേഹം സമ്പത്തൊന്നും ഉണ്ടാക്കിയിട്ടില്ല. ഭാര്യയായ ഞാനും രണ്ട് മക്കളും മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നും രോണു പറയുന്നു.
എനിക്ക് പതിനെട്ട് വയസുള്ള സമയത്ത് ചേട്ടന്‍ ഒരു തമിഴ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്റെ അനിയത്തിയെ ആയിരുന്നു നായികയായി കാസ്റ്റ് ചെയ്തിരുന്നത്. ഫോട്ടോഷൂട്ടിന് അവള്‍ക്കൊപ്പം ഞങ്ങളും പോയിരുന്നു. അങ്ങനെ കണ്ട് പരിചയപ്പെട്ട് ഞാനും ചേട്ടനും പ്രണയത്തിലായി. ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നത് ചേട്ടന്റെ ആഗ്രഹമായിരുന്നു. ചേട്ടന്‍ അന്ന് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് വര്‍ക്ക് ചെയ്തിരുന്നത്. ചേട്ടനുമായി പ്രണയത്തിലാണെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. പലരും കല്യാണ ആലോചനകളുമായി വരാന്‍ തുടങ്ങിയതോടെ ഞാന്‍ എന്റെ സ്വന്തം ഇഷ്ടപ്രകാരം ചേട്ടനൊപ്പം ഒളിച്ചോടുകയായിരുന്നു. ആ തീരുമാനം തെറ്റായിപ്പോയിയെന്ന് തോന്നിയിട്ടില്ല എന്നും രോണു പറയുന്നു.