ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന നായികയായിരുന്നു സുചിത്ര. പിന്നീട് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോള്‍ വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരിക്കുകയാണ് സുചിത്ര. ഇപ്പോളിതാ നടിയുടെയും കുടുംബത്തിന്റ ഓണചിത്രങ്ങളാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ പങ്ക് വച്ചത്.
ബാലതാരമായെത്തി, പിന്നീട് 'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കവര്‍ന്ന നടിയാണ് സുചിത്ര. 80-90 കാലഘട്ടത്തില്‍ വിജയചിത്രങ്ങളിലെ സ്ഥിരം നായികയായിരുന്ന ഈ താരം.
1978ല്‍ ആരവം എന്ന സിനിമയിലൂടെ ബാലതാരമായാണ് സുചിത്ര വെളളിത്തിരയിലെത്തിയത്. മലയാളം, തമിഴ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2002 ല്‍ ഐവി ശശി സംവിധാനം ചെയ്ത ആഭരണചാര്‍ത്ത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
അമേരിക്കയിലെ കന്‍സാസ് സിറ്റിയിലെ മിസോറിയില്‍ ആണ് ഭര്‍ത്താവും പൈലറ്റുമായ മുരളിക്കും മകള്‍ നേഹയ്ക്കുമൊപ്പം 19 വര്‍ഷമായി സുചിത്രയുടെ താമസം. സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നുമുണ്ട് താരം.