Latest News

വിവാഹം തീരുമാനിച്ചപ്പോള്‍ കല്യാണശേഷം അഭിനയിക്കാന്‍ പറ്റില്ലെന്ന് അഭിലാഷ് പറഞ്ഞു; പക്ഷേ ഒന്നും ചെയ്യാനില്ലാതെ ഞാന്‍ മുഷിഞ്ഞു; സിനിമയില്‍ സജീവമായ കഥ പറഞ്ഞ് ലെന

Malayalilife
വിവാഹം തീരുമാനിച്ചപ്പോള്‍ കല്യാണശേഷം അഭിനയിക്കാന്‍ പറ്റില്ലെന്ന്  അഭിലാഷ് പറഞ്ഞു; പക്ഷേ ഒന്നും ചെയ്യാനില്ലാതെ ഞാന്‍ മുഷിഞ്ഞു; സിനിമയില്‍ സജീവമായ കഥ പറഞ്ഞ് ലെന

ക്തമായ കഥാപാത്രങ്ങൾകൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന് താരമാണ് ലെന. മലയാള സിനിമയിലെ മറ്റെല്ലാ നടിമാരെക്കാളും വ്യത്യസ്തയാണ് നടി 20 വർഷത്തോളമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ഇടവേളകൾ എടുക്കുന്ന നടി ഇപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങളാൽ സിനിമയിൽ സജീവമാണ്.ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. സിനിമയ്‌ക്കൊപ്പം മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ നടിയുടെ സിനിമയിലേക്കുള്ള തന്റെ കടന്ന് വരവിനെക്കുറിച്ചും ഇടവേളകളെക്കുറിച്ചും മനസ് തുറക്കുകയാണ്.ജമേഷ് കോട്ടക്കലിന്റെ ജമേഷ്‌ഷോയിലാണ് ലെന സിനിമയെക്കുറിച്ചും സിനിമയിൽ നിന്നും ഇടവേളയെടുത്ത സമയത്തെക്കുറിച്ചും മനസ് തുറന്നത്.

പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്‌കൂളിൽ നിന്ന് ജയരാജ് സാർ എന്നെ സെലക്ട് ചെയ്ത് സ്‌നേഹം എന്ന സിനിമയിൽ അഭിനയിപ്പിക്കുന്നത്. ഞാന് മനഃപൂർവം സിനിമയിലേക്ക് വന്നതല്ല. യാദൃശ്ചികമായി വന്നതാണ്. ജയരാജ് സാറിന്റെ പടത്തിലൂടെ വന്നതുകൊണ്ട് ഒരുപാട് നല്ല സംവിധായകർ എന്നെ വിളിച്ചു. ജയരാജ് സാറിന്റെ തന്നെ കരുണം, ശാന്തം എന്നീ സിനിമകൾ ചെയ്തു. പിന്നീട് എം ടി സാറിന്റെ ഒരു ചെറുപുഞ്ചിരി എന്ന ചിത്രം. സത്യൻ അന്തിക്കാട് സാർ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് വിളിച്ചു. സിബി സാർ ദേവദൂതനിലേക്ക് വിളിച്ചു, ലാല് ജോസ് സാര് രണ്ടാം ഭാവത്തിലും വിളിച്ചു സുരേഷേട്ടന്റെ നായികയായി കാസ്റ്റ് ചെയ്തു. പക്ഷേ ആ സമയത്തൊക്കെ എന്റെ മനസിൽ വല്ലാത്തൊരു സംഘർഷം നടക്കുകയായിരുന്നു. ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല ഞാന്. അയ്യോ സിനിമയിലേക്കെടുത്തല്ലോ ഇനിയിപ്പോ എന്ത് ചെയ്യും, എന്റെ പ്രൈവസി പോവുമോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു. പതിനാറ് വയസേ അന്നുണ്ടായിരുന്നുള്ളൂ. അതിന്റെ പ്രശ്‌നങ്ങളാകും. പോരാത്തതിന് എന്റെ ചുറ്റുമുള്ളവര് എല്ലാവരും മോശം കാര്യങ്ങളാണ് സിനിമയേക്കുറിച്ച് എന്റെയടുത്ത് പറഞ്ഞിരുന്നത്.< ആ ഒരു മൈന്ഡ്‌സെറ്റ് കാരണം ഞാന് ഈ സിനിമയുമായി സെറ്റില് ആയിരുന്നില്ല. ഇത്രയും നല്ല സംവിധായകര്‌ക്കൊപ്പം പ്രവര്ത്തിച്ചിട്ടും എനിക്കതിന്റെ വില മനസിലായില്ല. എന്റെ വിചാരം പഠിച്ചാലേ നമുക്കെന്തെങ്കിലും ആകാന് പറ്റുള്ളൂ എന്നാണ്. അത്യാവശ്യം നല്ല പഠിപ്പിസ്റ്റ് ആയിരുന്നു ഞാന്< അങ്ങനെ ഞാന് ഡിഗ്രിക്ക് സൈക്കോളജിക്ക് ചേര്ന്നു. അതെനിക്ക് ഒരുപാട് ഇഷ്ടമായി. അത് പഠിച്ചതോടെ ഞാനെന്തോ നേടിയ പോലെയായിരുന്നു. അങ്ങനെ ഡിഗ്രിക്ക് ശേഷം ഞാന് പി.ജി ചെയ്യാന് മുംബൈയിലേക്ക് പോയി. അന്ന് രണ്ടാം ഭാവം ഇറങ്ങിയ സമയമാണ്. ഒരുപാട് നല്ല കഥാപാത്രങ്ങള് വന്ന സമയമായിരുന്നു. പക്ഷേ ആ സമയത്ത് എന്റെ മനസ്സില് സിനിമ ആയിരുന്നില്ല. പഠിച്ച് പി.എച്ച്.ഡി എടുത്ത് എന്തൊക്കെയോ ചെയ്യണമെന്നായിരുന്നു.

മുംബൈയില് പോയി പി.ജി കഴിഞ്ഞു അവിടെ ഇന്റേണ്ഷിപ് ചെയ്യണം. അപ്പോഴാണ് എനിക്ക് മനസിലായത് പുസ്തകത്തില് കാണുന്നതല്ല ചുറ്റും ഉള്ളതെന്ന്. നമ്മുടെ ഇവിടുത്തെ ഹെല്ത്ത് സെന്ററുകളുടെ ഒക്കെ കാര്യം വളരെ മോശമാണ്. ഭയങ്കര ഡിപ്രസിങ്ങായി തുടങ്ങി. അപ്പോഴാണ് എനിക്ക് മനസിലായത് ഞാന് ഒരു കലാകാരിയാണ്, ഞാൻ ഭയങ്കര സെൻസിറ്റീവ് ആണെന്നൊക്കെ. സത്യത്തിൽ സിനിമയിൽ നിന്ന് വിട്ടു നിന്നതു നല്ലതാണെന്ന് എനിക്ക് തോന്നുന്നത്. അങ്ങനെ പോയതോണ്ട് ജീവിതത്തിലെ എല്ലാ പാഠങ്ങളും എല്ലാ റഫ് അനുഭവങ്ങളും എനിക്ക് ഒരു മാസം കൊണ്ട് മുംബൈ ജീവിതത്തിൽ നിന്നും കിട്ടി. മുംബൈ ലൈഫ് എന്നെ റിയൽ ലൈഫ് പഠിപ്പിച്ചു. ഞാൻ ഇന്ഡിപെന്ഡന്റായി. അതുവരെ സിനിമ ചെയ്തതില് നിന്നും ലഭിച്ച കാശ് കൊണ്ടാണ് ഞാൻ പഠിച്ചതും അവിടെ താമസിച്ചതുമൊക്കെ.

2003-ൽ മുംബൈ ജെ.ജെ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ഭയങ്കര നിരാശയായിരുന്നു. വരുന്ന രോഗികളെ ഞാന് സഹായിക്കുകയാണെന്നല്ല എനിക്ക് തോന്നിയിരുന്നത്. മറിച്ച് ഒരു രോഗിയുടെ രോഗം കണ്ടെത്തുകയാണ് ഞാന് ചെയ്യുന്നത്.അവിടെ ഞാന് ആരെയും ഹെല്പ് ചെയ്യുന്നില്ല. പകരം ഒരു വ്യക്തിയോട് ദ്രോഹമല്ലേ ചെയ്യുന്നതെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. ഒരു രോഗിയായി ഒരാളെ മുദ്ര കുത്തുകയല്ലേ എന്നൊക്കെയാണ് എനിക്ക് തോന്നിയത്. മൊത്തത്തില് എനിക്കൊട്ടും സംതൃപ്തി ഉണ്ടായിരുന്നില്ല.

ആ സമയത്താണ്‌സിനിമ വേണ്ടെന്ന് വച്ചത്അബദ്ധമായോ എന്നെനിക്ക് തോന്നുന്നത്. ഒരിക്കല് ഒരു രോഗി എന്റെ മുറിയിലേക്ക് വന്ന സമയത്താണ് എനിക്കൊരു കേരള നമ്പറില് നിന്നും കോള് വരുന്നത്. കൂട്ട് സിനിമയിൽ അരവിന്ദിന്റെ നായികയായി അഭിനയിക്കുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോൾ. എടുത്ത വഴിക്ക് ഞാനിതാ വരുന്നു എന്ന് പറഞ്ഞിങ്ങ് പോരുകയായിരുന്നു.അപ്പോഴാണ് സിനിമയുടെ വില മനസിലാകുന്നത്. അങ്ങനെ സിനിമയില് നിന്നും ഒന്ന് രണ്ട് വട്ടമല്ലഞാന് ഓടിയിട്ടുള്ളത്. ഇപ്പോൾ വില മനസിലായി പക്ഷേ ഇനി എന്ത് ചെയ്യണമെന്ന തോന്നലായി. കൂട്ട് കഴിഞ്ഞ്‌വേറെ പടം ഒന്നും വന്നില്ല, സൈക്കോളജിയിലേക്ക് തിരികെ പോകാനാവില്ല, അച്ഛന്റേം അമ്മേടേം അടുത്ത് വെറുതെ ഒന്നും ചെയ്യാതെ ഇരിക്കാനും മടി.എനിക്ക് കുട്ടികാലം മുതലുള്ള സുഹൃത്ത്ഉണ്ട്. അഭിലാഷ്. അവന് ആ സമയത്ത് ബാംഗ്ലൂരില് ജോലിയുണ്ട്. കോള് സെന്ററിലാണ്, ചെറിയ പ്രായമാണ് നല്ല ശമ്പളമാണ്. അപ്പോൾ ഞങ്ങൾ തീരുമാനിക്കുകയാണ് എന്നാൽ കല്യാണം കഴിച്ചാലോ എന്ന്. പക്ഷെ പുള്ളി ഒരു നിര്ബന്ധം വച്ചു. കല്യാണം കഴിഞ്ഞാല് പിന്നെ അഭിനയിക്കാന് പറ്റില്ല. 
അങ്ങനെ വീണ്ടും ഞാന് സിനിമയിൽ നിന്നും ഒളിച്ചോടി.. ആദ്യം സൈക്കോളജിക്ക് വേണ്ടി വിട, ഇപ്പോൾ കല്യാണത്തിന് വേണ്ടിയും. കല്യാണം കഴിഞ്ഞ്ഒരു ആറേഴ് മാസം ഞാന് വെറുതെ വീട്ടിലിരുന്നു. കുറേ കഴിഞ്ഞപ്പോള് എനിക്ക് തോന്നി. ഇത് ശരിയാവില്ല, കാരണം അത് വരെ തുടര്ച്ചയായി ജോലി ചെയ്തിട്ട് ഇപ്പോള് വരുമാനം ഒന്നുമില്ലാതെ വെറുതെ വീട്ടിലിരിക്കാണ് ഞാന്. എനിക്കെന്തെങ്കിലും പ്രൊഡക്ടീവ് ആയി ചെയ്യണം. പക്ഷേ എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ലാതെ ഞാന് ഇരിക്കുകയാണ്.

അന്ന് ആശുപത്രിയിൽ ജോലി ചെയ്തിരുന്നപ്പോൾ വന്ന ഫ്രസ്‌ട്രേഷന് വീണ്ടും വന്നു. ആ സമയത്താണ് ഓമനത്തിങ്കള് പക്ഷി എന്ന സീരിയയിലെ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ച് എനിക്കൊരു കോള് വരുന്നത്.. കേട്ട പാതി ഞാന് കയറി ഏറ്റു. അഭിലാഷിനോടൊന്നും ചോദിക്കാന് പോയില്ല .അപ്പോഴേക്കും ആൾക്ക് പക്വത വന്നിരുന്നു, എന്റെ അവസ്ഥ മനസിലായിരുന്നു. ആ സീരിയല് ഹിറ്റായി.അങ്ങനെയാണ് ഞാന് സജീവമായി അഭിനയത്തിലേക്ക് വരുന്നത്. ഇനി ഞാന് ഇവിടുന്നു മരണം വരെ പോകില്ല.

Actress Lena about movie family and Career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES