Latest News

ഹ്രസ്വചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടി; പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി കവര്‍ച്ച: നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍ 

Malayalilife
 ഹ്രസ്വചിത്രം നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടി; പണം തിരികെ ചോദിച്ച യുവാവിനെ ഭീഷണിപ്പെടുത്തി കവര്‍ച്ച: നടി വര്‍ഷിണി വെങ്കട്ട് അറസ്റ്റില്‍ 

ഹ്രസ്വചിത്രം നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്തു യുവാവില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി ഫോണുകളും പണവും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ നടിയും റിയാലിറ്റി ഷോ താരവുമായ വര്‍ഷിണി വെങ്കട്ടിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. നടിയെയും കൂട്ടാളികളെയും നാടകീയമായാണ് പൊലീസ് സംഘം പിടികൂടിയത്. 

ഹ്രസ്വചിത്ര നിര്‍മാണമെന്ന വര്‍ഷിണിയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് പരാതിക്കാരനായ യുവാവ് അഞ്ചു ലക്ഷം രൂപ കൈമാറിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പണികള്‍ നടക്കാത്തതിനെ തുടര്‍ന്ന് യുവാവ് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പണം തിരികെ നല്‍കാനെന്ന വ്യാജേന യുവാവിനെ വിളിച്ചുവരുത്തിയ നടി, ഇയാളെ ഭീഷണിപ്പെടുത്തുകയും പക്കല്‍ ഉണ്ടായിരുന്ന 50,000 രൂപയും രണ്ടു വിലകൂടിയ മൊബൈല്‍ ഫോണുകളും ബലമായി പിടിച്ചെടുക്കുകയുമായിരുന്നു. 

യുവാവിന്റെ പരാതിയില്‍ തട്ടിപ്പ്, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി വര്‍ഷിണിക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്നു നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Read more topics: # വര്‍ഷിണി
Actress Varshini Venkat arrested for cheating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES