Latest News

അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണ് ആദ്യമായി വയസ്സറിയിച്ചത്; എനിക്ക് ഒന്നും അറിയാത്തൊരു പ്രായത്തിലായിരുന്നു അത്: അമൃത നായർ

Malayalilife
 അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ ആണ്  ആദ്യമായി വയസ്സറിയിച്ചത്; എനിക്ക് ഒന്നും അറിയാത്തൊരു പ്രായത്തിലായിരുന്നു അത്: അമൃത നായർ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അമൃത നായർ. ഒരിടത്തൊരു രാജകുമാരി എന്ന പാരമ്പരയിലൂടെയാണ് താരം സിനിമയിലേക്ക് ചുവട് വച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്  മംമ്‌സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലിലും നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ  തൻ്റെ പീരീഡ്സ് ദിനങ്ങളെ പറ്റി തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അമൃത.

വാക്കുകളിങ്ങനെ

രാവിലെ എണീറ്റാലുടനെ കുളിക്കണം എന്നാണ് ശീലിച്ചിരിക്കുന്നത്. ഡ്രസ് ഒക്കെ നേരത്തേ എടുത്ത് തലേന്ന് തന്നെ വെച്ചിട്ടുണ്ട്. എണീറ്റയുടനെ എവിടെയും തൊടാനൊന്നും അമ്മ സമ്മതിക്കില്ല. രാവിലെ കുളിക്കണം, അത് നിർബന്ധമാണ്, ശരീര ശുദ്ധി പ്രധാനമാണ്. മനസ്സിനും കുളിർമ, ഫ്രെഷ്നസ് ഒക്കെ കിട്ടും.

അഞ്ചിലോ ആറിലോ പഠിക്കുമ്പോൾ വളരെ ചെറിയ ക്ലാസ്സിൽ വെച്ചായിരുന്നു താൻ ആദ്യമായി വയസ്സറിയിച്ചത്. എനിക്ക് ഒന്നും അറിയാത്തൊരു പ്രായത്തിലായിരുന്നു അത്. പക്ഷേ അമ്മ എനിക്ക് എല്ലാം നേരത്തേ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. പക്ഷേ വളരെ കുട്ടിയായിരുന്നപ്പോൾ തന്നെ വയസ്സറിയിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും പറഞ്ഞത് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി.

പണ്ട് പാഡ് ഉപയോഗിക്കില്ലായിരുന്നു. തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. തുണിയാണ് ഏറ്റവും നല്ലത്, മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്ന് അമ്മുമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ലീക്കേജിൻ്റെ പ്രശ്നമുണ്ടായിരുന്നു. ഞാൻ സ്കൂളിൽ പഠിച്ച കാലത്ത് അങ്ങനെ ലീക്കേജിൻ്റെ പ്രശ്നം എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ എല്ലാവരും കണ്ടാൽ എന്ത് വിചാരിക്കും എന്നൊരു നാണക്കേടിൻ്റെ പ്രശ്നമുണ്ടല്ലോ,പക്ഷേ ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല

Actress amrutha nair words about periods

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES