Latest News

വലിയ ആഡംബരകാര്‍ വാങ്ങിക്കൂടെ എന്ന് പലരുടെയും ഭാഗത്ത് നിന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്; മറുപടി നല്‍കി നടി ഭാമ

Malayalilife
topbanner
  വലിയ ആഡംബരകാര്‍ വാങ്ങിക്കൂടെ എന്ന് പലരുടെയും ഭാഗത്ത് നിന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്; മറുപടി നല്‍കി നടി ഭാമ

സിനിമയുടെ വെളളിവെളിച്ചം തന്നെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നടി ഭാമ രംഗത്ത്. താന്‍ അഭിനയിച്ച ചിത്രങ്ങളില്‍ എത്ര ഹിറ്റുകള്‍ ഉണ്ട് എന്ന് ചോദിച്ചാല്‍ അത് തനിക്ക് അറിയില്ലെന്നും എന്നാല്‍ താന്‍ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത സിനിമകളാണ് ഇവയെന്നും താരം പറയുന്നു.  ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന് ചിത്രത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതിന് ശേഷം നിരവധി അന്യഭാഷ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. 

''സിനിമ എന്നുമുണ്ടാകില്ലെന്നു തുടക്കത്തിലേ അറിയാമായിരുന്നു. ഇതൊരു യാത്രയാണ് അഞ്ചോ പത്തോ വര്‍ഷം കഴിയുബോള്‍ പുതിയ സംഘം വരും. അപ്പോള്‍ അതുവരെയുള്ളവരില്‍ പലരും അപ്രസക്തരാകും, ആളുകള്‍ മാറും. ഒരു ജോലി കിട്ടി, വലിയ ബുദ്ധിമോശമൊന്നും കാണിക്കാതെ വൃത്തിയായി ചെയ്‌തെന്നു തോന്നാറുണ്ട്. അഭിനയിച്ച എത്ര സിനിമകള്‍ ഹിറ്റായി എന്നറിയില്ല. എന്നാല്‍ എനിക്ക് താല്‍പ്പര്യമുള്ള സിനിമകളെ ചെയ്തിട്ടുള്ളൂ. അതുറപ്പുണ്ട്'' എന്നും ഭാമ പറയുന്നു.

''നിവേദ്യം സിനിമ ചെയ്യുന്ന സമയത്ത് ലോഹി സാര്‍ പറഞ്ഞു. ഇഷ്ടമുള്ളത് ചെയ്യുക. ഇഷ്ടപ്പെടാത്തതിനോട് നോ പറയാന്‍ മടിക്കരുത് എന്നുമാണ്. അത് കൊണ്ട് തന്നെ  പലരുടെയും ജീവിതം കണ്ടുംകേട്ടും പഠിച്ചത് കൊണ്ട് മുന്നിലെ വഴികളില്‍ കയറ്റിറക്കങ്ങളുണ്ടാകുമെന്ന് സ്വയം തിരിച്ചറിഞ്ഞിരുന്നു. അതേസമയം വലിയ ആഡംബരകാര്‍ വാങ്ങിക്കൂടെ'എന്ന് പലരുടെയും ഭാഗത്ത് നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഏറ്റവും മുകളിലേക്ക് പോയാല്‍ താഴേക്ക് വരാന്‍ ബുദ്ധിമുട്ടാണ്''എന്നും ഭാമ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

Actress bhama says about luxuries car

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES