കനിഹക്ക് ഇന്ന് മുപ്പത്തൊമ്പതാം പിറന്നാൾ; ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാധകർ

Malayalilife
topbanner
കനിഹക്ക് ഇന്ന്  മുപ്പത്തൊമ്പതാം പിറന്നാൾ; ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്ന് ആരാധകർ

ലയാള സിനിമയിലെ ഭാഗ്യദേവത എന്നു വിശേഷിപ്പിക്കാവുന്ന നടിയാണ് കനിഹ. പഴശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട്  തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു.ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു. ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഇന്ന് 39-ാം ജന്മദിനം ആഘോഷിക്കുകയാണ് കനിഹ.  ലുക്കിൽ ഇന്നും ആരാധകരെ പ്രായം നാൽപ്പതിനോട് അടുത്തെങ്കിലും ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. സോഷ്യൽ മീഡിയയിൽ വളരെ സജീവ  കനിഹ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ചർമ്മം കണ്ടാൽ പ്രായം പറയില്ലെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത് ഇപ്പോൾ വെളിപ്പെടുത്തുന്നതും. താരത്തിന്റെ വർക്ക് ഔട്ട് വിഡിയോകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തതുമാണ്.

പോപ്പ് സംഗീതത്തിലും ലൈറ്റ് മ്യൂസിക് ഷോകളിലും എല്ലാം തന്നെ പങ്കെടുത്തു കൊണ്ട് താരം തന്റെ കലാവാസന തെളിയിക്കുകയും ചെയ്തിട്ടുണ്ട്. അഭിനയം കൂടാതെ ടെലിവിഷൻ അവതാരകയായും കനിഹ  ജോലി ചെയ്തിട്ടുണ്ട്. തമിഴ് ചാനലുകളായ സ്റ്റാർ വിജയ്, സൺ ടി.വി എന്നീ ചാനലുകളിൽ ചില പരിപാടികളിൽ അവതാരകയായിരുന്നു.തന്റെ ശബ്ദം പല തമിഴ് നടികൾക്കും യോജിക്കുന്നതിനാൽ തമിഴിൽ, ജെനീലിയ, ശ്രിയ ശരൺ, സധ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്. 

Read more topics: # Actress kaniha,# 39th birthday
Actress kaniha 39th birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES