മാസ്ക്ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയ പൂജിത മേനോന് പണികിട്ടി; സംഭവം വൈറൽ

Malayalilife
topbanner
മാസ്ക്ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയ പൂജിത മേനോന് പണികിട്ടി; സംഭവം വൈറൽ

കോവിഡ് വ്യാപന കാലമായതോടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് മാസ്ക്. ഇത് ധരിക്കാതെ വീടിന്റെ പുറത്തേക്ക് പോകാനും സാധിക്കാതായി.  രോഗം പിടിപെടുന്നതില്‍ നിന്നും രക്ഷ നേടാനായി മാസ്ക്ക് ധരിക്കുമ്പോൾ ചിലരാകട്ടെ മാസ്‌ക് ധരിക്കാതെ പുറത്തേക്ക് ഇറങ്ങുന്നു. ഇക്കൂട്ടർക്ക്  ഫൈന്‍ പോലും നിലവില്‍ വന്നിട്ടും വീണ്ടും മാസ്കിനോട്  അവഗണന തന്നെ. എന്നാൽ ഇപ്പോൾ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതെ സഞ്ചരിച്ച നടി പൂജിത മേനോന് കിട്ടിയതും എട്ടിന്റെ പണിയാണ്. ഇക്കാര്യം  വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നതും നടി തന്നെയാണ്. 

 നി കൊ ഞാ ചാ എന്ന ചിത്രത്തിലൂടെയായിരുന്നു  പൂജിത അഭിനയരംഗത്തേക്ക് ചുവട് വച്ചത് .  പൂജത മേനോന് മാസ്‌ക് ധരിക്കാത്തതിന് പിഴ ശിക്ഷ ലഭിച്ചിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെ നടക്കാനിറങ്ങിയ തനിക്ക് 200 രൂപ പിഴ ചുമത്തി എന്ന് പറയുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ചിരിക്കുന്നത്.

കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. ഇന്ന് എനിക്ക് ഫൈന്‍ കിട്ടി. സോപ്പിട്ട് നോക്കി പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക്ക് വെയ്ക്കാതെ നടന്നാല്‍ 200 രൂപ വെച്ച് ഫൈന്‍ കിട്ടും. ഈവനിംഗ് വാക്കിന് ആയാലും മാസ്‌ക്ക് വെയ്ക്കാതെ നടക്കാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സൂക്ഷിക്കുക. മാസ്‌ക്ക് വെയ്ക്കാതെ നടന്നു കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. മാസ്‌ക്ക് വെച്ചിട്ടേ നടക്കാനും വണ്ടിയില്‍ ഇരിക്കാനും പാടുള്ളു എന്നും വീഡിയോയില്‍ പൂജിത പറയുന്നു.

അതേസമയം  നടിക്ക് കമന്റുകളിലൂടെ തീര്‍ച്ചയായും മാസ്ക്ക്  വെയ്ക്കണം ഫൈന്‍ കിട്ടാതിരിക്കാന്‍ മാത്രമല്ല, കോവിഡിനെ തടയാനായാണ് മാസ്‌ക്ക് വെയ്‌ക്കേണ്ടത് എന്ന ഉപദേശവും  ലഭിക്കുന്നുണ്ട്.
 

Actress poojitha menon got fined

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES