Latest News

വിചിത്രമായ ഭർത്താവ് സങ്കൽപ്പവുമായി നടി പൂജിത മേനോൻ; കേട്ട് അമ്പരന്ന് അവതാരകൻ ജീവയും സ്വാസികയും

Malayalilife
topbanner
വിചിത്രമായ ഭർത്താവ് സങ്കൽപ്പവുമായി നടി പൂജിത മേനോൻ; കേട്ട് അമ്പരന്ന് അവതാരകൻ ജീവയും സ്വാസികയും

വതാരകയില്‍ നിന്നും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പൂജിത മേനോന്‍. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലൂടെ നെഗറ്റീവ് വേഷത്തിലാണ് താരം ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. എന്നാൽ താരത്തിന്റെ ഈ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയവയായിരുന്നു.  സിനിമയിലും സീരിയലും ഫാഷന്‍ രംഗത്തുമെല്ലാം താരം സജീവവുമാണ്. ചെറുപ്പം മുതല്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് പൂജിതയ്ക്ക് ഇഷ്‌ടവുമാണ്. എന്നാൽ ഇപ്പോൾ ഇപ്പോൾ അമൃത ടിവിയിലെ റെഡ് കാർപെറ്റിൽ അതിഥിയായി എത്തിയ താരം അവതാരകനായും നടനായും എല്ലാം തിളങ്ങുന്ന ജീവയ്ക്കൊപ്പമാണ് എത്തിയത്. ഈ അവസരത്തിൽ സങ്കൽപത്തിലുള്ള ഭാവി വരൻ എങ്ങനെയായിരിക്കണമെന്ന് സ്വാസിക ചോദിച്ചപ്പോൾ പൂജിത നൽകിയ മറുപടി കേട്ട് സ്വാസികയും ജീവയും പൊട്ടച്ചിരിക്കുകയായിരുന്നു.


'നല്ല തമാശകൾ പറയുന്ന വ്യക്തിയായിരിക്കണം, എന്നെ പുകഴ്ത്തണം, അത്യാവശ്യം ഉയരമുള്ള വ്യക്തിയായിരിക്കണം, ജീവയെപ്പോലെ സുന്ദരനും സുശീലനുമായിരിക്കണം, സത്യസന്ധനും കാരുണ്യമുള്ളവനും സ്നേഹമുള്ളവനുമായിരിക്കണം, വിശ്വസിക്കാൻ പറ്റുന്ന വ്യക്തിയുമായിരിക്കണം' ഇതൊക്കെയാണ് ഞാൻ പ്രതീക്ഷിക്കുന്ന ഭാവിവരനുണ്ടായിരിക്കേണ്ട ​ഗുണങ്ങൾ. തന്നെ പുകഴ്ത്തുന്ന സുഖിപ്പിക്കുന്ന വ്യക്തിയായിരിക്കണമെന്ന് പൂജിത പറഞ്ഞതോടെ നുണയനായിരിക്കണം എന്നാണോ കുട്ടി ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് കമന്റുമായി ജീവ എത്തി. തന്റെ ഇൻസ്റ്റ​ഗ്രാമിൽ തന്നോടൊപ്പം എപ്പോഴും ആക്ടീവായിരിക്കുന്ന വ്യക്തി കൂടിയാകണമെന്നാണ് ആ​ഗ്രഹമെന്നും തന്റെ ഭ്രാന്തുകൾ സഹിക്കാൻ പറ്റുന്നവനായിരിക്കണമെന്നും പൂജിയ കൂട്ടിച്ചേർത്തു. സങ്കൽപ്പങ്ങൾ പറഞ്ഞശേഷം അടുത്ത വർഷം തന്റെ ചെക്കനുമായി റെഡ് കാർപറ്റിൽ വീണ്ടും അതിഥിയായി വരുമെന്നും പൂജിത കൂട്ടിച്ചേർത്തു.

 അരികിൽ ഒരാൾ ആയിരുന്നു പൂജിതയുടെ രണ്ടാമത്തെ സിനിമ. നിവിൻ പോളി നായകനായ ചിത്രത്തിൽ താര എന്ന കഥാപാത്രത്തെയാണ് പൂജിത അവതരിപ്പിച്ചത്. ഒം ശാന്തി ഓശാന എന്ന നസ്രിയ, നിവിൻ പോളി സിനിമയിലും പൂജിത ഭാ​ഗമായിരുന്നു. മരംകൊത്തി, കൊന്തയും പൂണൂലും, സ്വർണ്ണ കടുവ, ക്ലിന്റ്, നീയും ഞാനും, ചിൽഡ്രൺസ് പാർക്ക് എന്നിവയാണ് പൂജിത ഭാ​ഗമായ മറ്റ് സിനിമകൾ.

Actress poojitha menon wants the quality of her fututre husband

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES