സ്റ്റൈലിഷ് ലുക്കിൽ മനോഹാരിയായി പൂജിത മേനോൻ; വൈറലായി താരത്തിന്റെ ചിത്രങ്ങൾ

Malayalilife
topbanner
സ്റ്റൈലിഷ് ലുക്കിൽ മനോഹാരിയായി പൂജിത മേനോൻ; വൈറലായി താരത്തിന്റെ ചിത്രങ്ങൾ

അവതാരകയില്‍ നിന്നും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പൂജിത മേനോന്‍. എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയിലൂടെ നെഗറ്റീവ് വേഷത്തിലാണ് താരം ആരാധകർക്ക് മുന്നിലേക്ക് എത്തുന്നത്. എന്നാൽ താരത്തിന്റെ ഈ കഥാപാത്രവും ഏറെ ശ്രദ്ധ നേടിയവയായിരുന്നു.  സിനിമയിലും സീരിയലും ഫാഷന്‍ രംഗത്തുമെല്ലാം താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അകിന്‍ പടുവ എടുത്ത ചിത്രങ്ങളാണ് ഇവ. കൊച്ചി പനമ്ബള്ളി നഗറില്‍ വച്ചാണ് ഈ മനോഹരമായ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

ബിജു മേനോൻ നായകനായി എത്തുന്ന കടുവ എന്ന ചിത്രത്തിൽ ബിജു മേനോന്‍ വിവാഹം ചെയ്യുന്ന ദീപ്തി എന്ന കഥാപാത്രമായി പൂജിത തിളങ്ങുകയും ചെയ്തു.  പൂജിത സിനിമയില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. പൂജിതയെ കുടുംബ പ്രേക്ഷകരുടെയും പ്രിയങ്കരിയാക്കി മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിലെ വില്ലത്തി വേഷം  മാറ്റിയിരുന്നു.

അതേസമയം ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും പൂജിത ശ്രദ്ധ നേടിയിട്ടുണ്ട്.  പൂജിത ഇതിനോടകം തന്നെ ഏഷ്യാനെറ്റിലെ ഡെയര്‍ ദി ഹിയര്‍, സീ കേരളത്തിലെ ബോയിങ് ബോയിങ് തുടങ്ങിയ പരിപാടികളില്‍ മത്സരാര്‍ത്ഥിയായും പങ്കെടുത്തിട്ടുണ്ട്. പൂജിത അവസാനമായി  ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമയിലാണ്  അഭിനയിച്ചത്. മോഡലിംഗ് മേഖലയില്‍ നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ ഒരാളുകൂടിയാണ് പൂജിത.

Read more topics: # Actress poojitha menon,# stylish pics
Actress poojitha menon stylish pics

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES