Latest News

ആ നടൻ എന്റെ നല്ല സുഹൃത്താണ്; ഒരുമിച്ച് അഭിനയിക്കുന്നതിന് മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു; തുറന്ന് പറഞ്ഞ് രചന നാരായൺകുട്ടി

Malayalilife
topbanner
 ആ നടൻ എന്റെ നല്ല സുഹൃത്താണ്; ഒരുമിച്ച് അഭിനയിക്കുന്നതിന് മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു; തുറന്ന് പറഞ്ഞ്  രചന നാരായൺകുട്ടി

മിനിസ്ക്രീനിലൂടെ  മലയാള സിനിമ ലോകത്തേക്ക് ചേക്കേറിയ താരമാണ് രചന നാരായണൻകുട്ടി. നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഴവില്ല് മനോരമ സംപ്രേക്ഷണ ചെയ്ത മറിമായം എന്ന പരമ്പരയിലൂടെയായിരുന്നു. ഒരു നടി എന്നതിലുപരി ഒരു മികച്ച നർത്തകി കൂടിയാണ് താൻ എന്ന് നടി ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.  ജയറാമിന്റെ നായികയായി രചന മിനിസ്ക്രീനിൽ സജീവമായിരുന്നപ്പോഴായിരുന്നു ബിഗ് സ്ക്രീനിലെത്തിയത്. എന്നാൽ ഇപ്പോൾ  ഒരിമുച്ചഭിനയിച്ചപ്പോൾ ക്രഷ് തോന്നിയ നടനെക്കുറിച്ച് പറയുകയാണ് രചന,

 ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോൾ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല.ഊർവശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത് പോലെ ഊർവശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം, സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 

കൊവിഡ് വന്നില്ലെങ്കിൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പോയി പഠിക്കാനിരിക്കുകയായിരുന്നു. അവരുടെ ഓൺലൈൻ ക്ലാസുകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അവിടെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം ചെയ്യുമായിരിക്കും. അഭിനയം കണ്ടിട്ട് അറിയാവുന്ന പണി വെല്ലോം ചെയ്താൽ പോരെയെന്ന് ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. അവർ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാനങ്ങനെ ആവില്ലല്ലോ.

Actress rachana narayanankutty words about asif ali

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES