Latest News

ഗ്രീന്‍ ചലഞ്ച് ഏറ്റെടുത്ത് രജിഷ വിജയൻ; ബാൽക്കണിയിൽ നട്ട സപ്പോട്ട മരവുമായി താരം; ചിത്രങ്ങൾ വൈറൽ

Malayalilife
ഗ്രീന്‍ ചലഞ്ച് ഏറ്റെടുത്ത് രജിഷ വിജയൻ; ബാൽക്കണിയിൽ നട്ട  സപ്പോട്ട  മരവുമായി താരം; ചിത്രങ്ങൾ വൈറൽ

വതാരകയായി മിനിസ്ക്രീനിലേക്ക് ചേക്കേറി കൊണ്ട് നായികയായി മാറിയ താരമാണ് നടി രജിഷ വിജയൻ. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മേഖലയിലേക്ക് ചുവട് വയ്പ്പ് നടത്തിയതും. എന്നാൽ ഇപ്പോൾ താരം ഈ ലോക്ക് ഡൗൺ കാലത്ത് നട്ടുവളർത്തിയ തൈയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറുന്നത്. താരം പരിപാലിച്ച് പോരുന്ന സപ്പോട്ട മരത്തിന്റെ വിശേഷം പങ്കുവെച്ചത്. 

 ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ  അനുപമ പരമേശ്വരനാണ് രജിഷയെ ക്ഷണിച്ചത്.  തന്റെ ലോക്ക് ഡൗൺ കൃഷിയുടെ വിശേഷങ്ങൾ ഇത്തിരി വൈകിയെന്നറിയാം എന്ന ആമുഖത്തോടെയാണ് നടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഞാൻ അടുത്തിടെ എന്റെ ബാൽക്കണിയിൽ നട്ട സപ്പോട്ട മരം നോക്കൂ. എനിക്ക് ഈ പഴം വളരെ ഇഷ്ടമാണ്. ബാൽക്കണിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാമെന്ന്അറിഞ്ഞപ്പോഴാണ് ഞാൻ സപ്പോട്ട നട്ടത്. ഒരു ഫ്ലാറ്റിൽ താമസിക്കുമ്പോൾ എനിക്ക് ഏറ്റവും കൂടുതൽ നഷ്ടമായ ഒരു കാര്യം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ഞങ്ങൾക്ക് സ്ഥലം ലഭിക്കുന്നില്ല എന്നതായിരുന്നു’ രജിഷ  കുറിച്ചിരുന്നത്. 

 താരത്തിന്റെതായി ഇനി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ലൗ. രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ ആണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ലൗ  ലോക്ക്ഡൗൺ കാലത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ്. ചിത്രം റിലീസിന്  ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.

Actress rajisha vijayan green challange

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES