നടി സംയുക്തയ്ക്ക് ഇന്ന് പിറന്നാൾ; വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

Malayalilife
topbanner
നടി സംയുക്തയ്ക്ക് ഇന്ന് പിറന്നാൾ; വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ

ലയാളികളുടെ പ്രിയപ്പെട്ട നായികയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജു മേനോനെ വിവാഹം കഴിച്ച് സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇപ്പോഴും സംയുക്ത വര്‍മ്മയെ കണ്ടാല്‍ അധികം പ്രായമൊന്നും തോന്നാറില്ല.  കൃത്യമായും ചിട്ടയായും യോഗ ചെയ്ത് തന്റെ ആരോഗ്യം സംരക്ഷിക്കുന്ന ആളാണ് സംയുക്ത വർമ്മ. എന്നാൽ ഇന്ന് സംയുക്തയ്ക്ക് പിറന്നാൾ ദിനം കൂടിയാണ്. പിറന്നാൾ ദിനത്തിൽ സംയുക്തയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്  നടി മഞ്ജു വാര്യർ.

 ഏറ്റവും ഫണ്ണിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാർത്ഥതയുള്ള വ്യക്തിയെന്നാണ് മഞ്ജു സംയുക്തയെ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും ഫേസ് ആപ്പ് ചിത്രവും ആശംസയ്ക്ക് ഒപ്പം മഞ്ജു ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം സിനിമകളിൽ നടി  തന്റെ അഭിനയ പ്രതിഭ കാഴ്ചവയ്ക്കുകയും ചെയ്തു. 

2002ലായിരുന്നു സംയുക്തയുടെ ബിജു മേനോനുമായുള്ള  വിവാഹം. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ  വിവാഹ വാർഷികം ആഘോഷമാക്കിയത്.  അതി വേഗമാണ് യോഗ അഭ്യാസി കൂടിയായ സംയുക്തയുടെ വിശേഷങ്ങൾ ഒക്കെയും വൈറലാകാറുണ്ട്.

 

Actress samyuktha menon birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES