ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം താൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു; ഇതോടെ ഒരു പാഠവും പഠിച്ചു; വെളിപ്പെടുത്തലുമായി നടി യമുന

Malayalilife
topbanner
ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം താൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു; ഇതോടെ ഒരു പാഠവും പഠിച്ചു; വെളിപ്പെടുത്തലുമായി നടി യമുന

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി യമുന. താരം അടുത്തിടെ വിവാഹിതയായത് എല്ലാം തന്നെ വാർത്തയായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ അമിതമായി മറ്റുള്ളവരെ വിശ്വസിച്ചതിൻ്റെ പേരിൽ ജീവിതത്തിൽ നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് പറയുകയാണ് താരം. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് യമുന വെളിപ്പെടുത്തൽ നടത്തിയത്.

സംഭവങ്ങൾക്ക് തുടക്കം തനിക്ക് വരുന്ന ഒരു കോളിൽ നിന്നായിരുന്നു. സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന അശ്വതി എന്ന പെൺകുട്ടി തന്റെ ഫാൻ ആണ് എന്ന് പറഞ്ഞ് സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. തന്നോടൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ താൻ സമ്മതിച്ചു. സ്ഥിരമായി വിളിക്കുന്ന ആൾ, അതും ഒരു ഉദ്യോഗസ്ഥ, അതു കൊണ്ട് തന്നെ വേറൊന്നും ആലോചിച്ചില്ല. തൻ്റെ വീട്ടിലേക്ക് ശനിയാഴ്ച വരാൻ പറഞ്ഞു. ആ സ്ത്രീ വൈകുന്നേരം തന്റെ വീട്ടിൽ വന്നു. വീട്ടിൽ ആ സമയത്ത് തന്റെ മക്കളും, സഹായിയുമുണ്ട്.

ഓഫീസിൽ നിന്ന് നേരെ വരികയാണ് എന്നാണ് പറഞ്ഞത്. കഴിക്കാൻ ഭക്ഷണം ഒക്കെ കൊടുത്തു. അവസാനം സെൽഫി എടുത്ത ശേഷമാണ് അവർ മടങ്ങി പോയത് പോയത്. അതിന് ശേഷവും ആ കുട്ടി തന്നെ വിളിക്കാറുണ്ട്. ഒരിക്കൽ ഒരു ഷോയ്ക്ക് താൻ പോകാൻ നിൽക്കുമ്പോൾ അവർ തന്നെ വിളിച്ച് അവർക്കും ആ ഷോയിൽ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഒരുമിച്ച് പോവാം എന്ന് പറഞ്ഞപ്പോൾ ശരിയെന്ന് താനും പറഞ്ഞു.

കൂട്ടിന് ഒരാളെ കിട്ടിയ സന്തോഷമായിരുന്നു തനിക്ക്. പരുപാടി കഴിഞ്ഞ് തിരികെ പോരുകയും ചെയ്തു. പക്ഷെ പിന്നീടാണ് അത് പണിയായിരുന്നെന്ന് താൻ തിരിച്ചറിയുന്നത്. പരിപാടിക്ക് പോയി വന്ന ശേഷം എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. അവിടെ ആ സ്ത്രീ എല്ലാവർക്കും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും മറ്റും താൻ കണ്ടിരുന്നു. പക്ഷെ അതിന് പിന്നിൽ ചില പ്ലാനിങുകളുണ്ടെന്നുള്ള കാര്യമൊന്നും താൻ അറിഞ്ഞിരുന്നില്ല.

താനാണ് ആ പെൺകുട്ടിയെ കൊണ്ടു പോയ എന്ന പേരും കിട്ടി. ഒരു സ്ത്രീയെ കൂടെ കൂട്ടിയത് കാരണം താൻ ലെസ്ബിയനാണ് എന്ന്‌ പോലും പലരും പറഞ്ഞു. ആരെയും അമിതമായി വിശ്വസിക്കരുതെന്നും ഒരു പെണ്ണിനെയും കൂട്ടി പോകരുത് എന്ന പാഠവും താൻ അതോടെ പഠിച്ചെന്നും യമുന പറയുന്നു.

ആ സംഭവത്തോടെ തനിക്ക് എല്ലാവരെയും സംശയമായി. സത്യത്തിൽ അടുത്ത് ഇടപഴകുന്ന സുഹൃത്തുക്കളെ പോലും ഇപ്പോൾ സംശയിക്കുന്ന അവസ്ഥയാണ്. ഇപ്പോഴും പരിചയമില്ലാത്ത ആളുകളുമായി സൗഹൃദം സൂക്ഷിക്കുന്നതിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു പരിതിയിൽ കൂടുതൽ ആരായാലും ഇപ്പോൾ അടുത്ത് ഇടപഴകാറില്ലെന്നും യുമുന കൂട്ടിച്ചേർത്തു

Read more topics: # Actress yamuna ,# words about gossips
Actress yamuna words about gossips

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES