എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്; ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ; തുറന്ന് പറഞ്ഞ് ഭാവന

Malayalilife
topbanner
എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്; ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ; തുറന്ന് പറഞ്ഞ് ഭാവന

മൽ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുൻനിരനായികമാരിൽ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിൽ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിൽക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമയിൽ സജീവമായിരിക്കയാണ്. 

നടി ഭാവനയ്ക്ക് യു എ ഇ ഗോൾഡൻ വിസ കഴിഞ്ഞ ദിവസമാണ്  ലഭിച്ചത്. സോഷ്യൽ മീഡിയയിൽ നടി വിസ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ  വൈറലാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഭാവന ധരിച്ച വസ്ത്രത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
sr4rഭാവന വെളുത്ത ടോപ്പു ധരിച്ച് ഗോൾഡൻ വീസ സ്വീകരിക്കാനെത്തുന്ന ഫോട്ടോയും വിഡിയോയുമാണു വ്യാപകമായി പ്രചരിച്ചത്. ടോപ്പിനടിയിൽ വസ്ത്രമില്ലെന്നായിരുന്നു പ്രചാരണം. കൈ ഉയർത്തുമ്പോ ൾ കാണുന്നതു ശരീരമാണെന്നായിരുന്നു ആക്ഷേപം.  ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രമാണു ടോപ്പിനു താഴെ ദേഹത്തോടു ചേർന്നു കിടക്കുന്ന, ഭാവന ധരിച്ചിരുന്നത്. ഇപ്പോഴിതാ വിമർശകരോട് മറുപടി നൽകിയിരിക്കുകയാണ് ഭാവന. 

അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. ഇത് നിരവധി ആളുകൾ ഉപയോഗിക്കുന്നതുമാണ്. അല്ലാതെ ടോപ്പ് മാത്രം ധരിച്ച് പുറത്തുപോകുന്നയാളല്ല താൻ. എന്തുകിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ഇതിലൂടെ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടെ, തനിക്ക് അവരോട് ഒന്നും പറയാനില്ല.- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാവന പ്രതികരിച്ചു.

 

Read more topics: # Actress bhavana ,# words about gossips
Actress bhavana words about gossips

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES