റോഷന്‍ മാത്യുവിനെ നായകനാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്യ്യുന്ന 'ഇത്തിരി നേരം ' ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. 'അകലുന്നു മെല്ലെ നനവുള്ള മേഘം 'എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയം തുളുമ്പുന്ന മനോഹരമായ ഗാനം എഴുതി സംഗീതം നല്‍കിയത് ബേസില്‍ സി.ജെ യാണ് . പാടിയിരിക്കുന്നത് സൂരജ് സന്തോഷ്.
ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. ചിത്രത്തില്‍ റോഷന്‍, സെറിന്‍ എന്നിവരെ കൂടാതെ നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ക്യാമറ: രാകേഷ് ധരന്‍ , എഡിറ്റിംഗ്: ഫ്രാന്‍സിസ് ലൂയിസ്, മ്യൂസിക്കും ലിറിക്സും: ബേസില്‍ സിജെ , സൗണ്ട് ഡിസൈന്‍: ലൊകേഷന്‍ സൗണ്ട്: സന്ദീപ് കുറിശ്ശേരി, സൗണ്ട് മിക്‌സിങ്: സന്ദീപ് ശ്രീധരന്‍ , പ്രൊഡക്ഷന്‍ ഡിസൈന്‍: മഹേഷ് ശ്രീധര്‍, കോസ്‌റ്യൂംസ്: ഫെമിന ജബ്ബാര്‍, മേക്കപ്പ്: രതീഷ് പുല്‍പ്പള്ളി ,വി എഫ് എക്‌സ്: സുമേഷ് ശിവന്‍ , കളറിസ്റ്റ്: ശ്രീധര്‍ വി - ഡി ക്ലൗഡ് ,അസിസ്റ്റന്റ് ഡയറക്ടര്‍: നിരഞ്ജന്‍ ആര്‍ ഭാരതി ,അസ്സോസിയേറ്റ് ഡയറക്റ്റര്‍: ശിവദാസ് കെ കെ ഹരിലാല്‍ ലക്ഷ്മണന്‍ ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജയേഷ് എല്‍ ആര്‍ , സ്റ്റില്‍സ്: ദേവരാജ് ദേവന്‍ , എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നിതിന്‍ രാജു ഷിജോ ജോസഫ് , സിറില്‍ മാത്യു, ടൈറ്റില്‍ ഡിസൈന്‍: സര്‍ക്കാസനം ഡിസ്ട്രിബൂഷന്‍: ഐസ്‌കേറ്റിംഗ് ഇന്‍ ടോപിക്‌സ് ത്രൂ ശ്രീ പ്രിയ കമ്പൈന്‍സ് ട്രെയിലര്‍: അപ്പു എന്‍ ഭട്ടതിരി പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ: മഞ്ജു ഗോപിനാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റ്