Latest News

സോണിയ അഗര്‍വാളും ജിനു ഇ തോമസും മറീന മൈക്കിളും പ്രധാന വേഷത്തില്‍ എത്തുന്ന ബിഹൈന്‍ഡ്ഡ്'; ആദ്യ ഗാനം റിലീസ് ചെയ്തു

Malayalilife
topbanner
 സോണിയ അഗര്‍വാളും ജിനു ഇ തോമസും മറീന മൈക്കിളും പ്രധാന വേഷത്തില്‍ എത്തുന്ന ബിഹൈന്‍ഡ്ഡ്'; ആദ്യ ഗാനം റിലീസ് ചെയ്തു

പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മ്മിച്ച് അമന്‍ റാഫി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ നായിക സോണിയ അഗര്‍വാള്‍, ജിനു ഇ തോമസ്, മെറീന മൈക്കിള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 'ബിഹൈന്‍ഡ്ഡ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നജിം അര്‍ഷാദ് ആലപിച്ച് ആരിഫ് അന്‍സാര്‍ ഈണം ചെയ്ത 'പറയാതെ പെയ്‌തെന്നുളില്‍' എന്ന വീഡിയോ സോങ്ങ് സോഷ്യല്‍ മീഡിയസ്സില്‍ റിലീസ് ചെയ്തത്.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ കാതല്‍ കൊണ്ടൈന്‍, 7G റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ നായിക സോണിയയെ കൂടാതെ നോബി മര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്പിള്ളി, അമ്പിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കര്‍ദാസും, ടി.ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അന്‍സാറും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റര്‍: വൈശാഖ് രാജന്‍, ബി.ജി.എം: മുരളി അപ്പാടത്ത്, ലിറിക്‌സ്: ഷിജജിനു, ആരിഫ് അന്‍സാര്‍, ഇമ്രാന്‍ ഖാന്‍, ആര്‍ട്ട്: സുബൈര്‍ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിന്‍, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരണ്‍ ക്രിഷ്, ഡി.ഐ: ബിലാല്‍ റഷീദ് (24 സെവന്‍), സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് എം സുകുമാരന്‍, വി.എഫ്.എക്‌സ്: ശ്രീനാഥ്, സ്റ്റില്‍സ്: ആഞ്ചോ സി രാജന്‍, വിദ്യുദ് വേണു, പി.ആര്‍.ഓ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ്, മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍

Read more topics: # ബിഹൈന്‍ഡ്ഡ്
Alayaaga Vanthaai BEHINDD Tamil

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES